+ -

عَنْ عُبَيْدِ اللَّهِ بْنِ مِحْصَنٍ الْأَنْصَارِيِّ رَضيَ اللهُ عنهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«مَنْ أَصْبَحَ مِنْكُمْ مُعَافى فِي جَسَدِهِ، آمِنًا فِي سِرْبِهِ، عِنْدَهُ قُوتُ يَوْمِهِ، فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا».

[حسن] - [رواه الترمذي وابن ماجه] - [سنن ابن ماجه: 4141]
المزيــد ...

ഉബൈദുല്ലാഹി ബ്നു മിഹ്സ്വൻ അൽഅൻസ്വാരീ (റ) നിവേദനം: നബി (സ) പറയുന്നു:
"തൻ്റെ ശരീരത്തിന് സൗഖ്യമുള്ളവനായും, തൻ്റെ പാർപ്പിടത്തിൽ നിർഭയനായും നിങ്ങളിലൊരാൾക്ക് നേരം പുലരാൻ കഴിയുകയും, അന്നേക്ക് അവന് വേണ്ട ഭക്ഷണം അവൻ്റെ പക്കൽ ഉണ്ടായിരിക്കുകയും ചെയ്താൽ... ഇഹലോകം മുഴുവൻ അവന് നൽകപ്പെട്ടത് പോലെയായിരിക്കുന്നു."

[ഹസൻ] - - [سنن ابن ماجه - 4141]

വിശദീകരണം

നബി (സ) മുസ്‌ലിംകളെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നു: അസുഖങ്ങളും രോഗങ്ങളുമില്ലാതെ ശാരീരിക സൗഖ്യം നൽകപ്പെട്ട നിലയിലും, സ്വന്തം കാര്യത്തിലും തൻ്റെ കുടുംബത്തിൻ്റെയും കീഴിലുള്ളവരുടെയും കാര്യത്തിലും യാത്ര ചെയ്യുന്ന വഴികളിലും നിർഭയത്വമുള്ളവനായും ഒരാൾക്ക് നേരം പുലരാൻ സാധിക്കുകയും, അവൻ്റെ പക്കൽ അന്നേക്ക് വേണ്ട ഉപജീവനം ഹലാലായ മാർഗത്തിൽ ഉണ്ടായിരിക്കുകയുമാണെങ്കിൽ... ഇഹലോകം അതിൻ്റെ എല്ലാ അതിരുകളോടെയും അവന് നൽകപ്പെട്ടത് പോലെയാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സൗഖ്യം, നിർഭയത്വം, അന്ന് കഴിക്കാനുള്ള ഭക്ഷണം എന്നിവ മനുഷ്യന് എത്ര അനിവാര്യമായ ആവശ്യമാണെന്ന ഓർമ്മപ്പെടുത്തൽ.
  2. അല്ലാഹു നൽകുന്ന ഈ അനുഗ്രഹങ്ങൾക്ക് അവനോട് നന്ദി കാണിക്കുകയും, അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്.
  3. ഇഹലോകവിരക്തി പുലർത്താനും ലഭിച്ചതിൽ തൃപ്തിയടനുമുള്ള പ്രേരണയും പ്രോത്സാഹനവും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ