عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا، وَخَيْرُكُمْ خَيْرُكُمْ لِنِسَائِهِمْ».
[حسن] - [رواه أبو داود والترمذي وأحمد] - [سنن الترمذي: 1162]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്."
[ഹസൻ] - - [سنن الترمذي - 1162]
ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് അവരിൽ ഏറ്റവും പരിപൂർണ്ണമായ വിശ്വാസം (ഈമാൻ) ഉള്ളവരെന്ന് നബി -ﷺ- അറിയിക്കുന്നു. മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, മറ്റുള്ളവർക്ക് നന്മ ചെയ്യലും, സംസാരം നന്നാക്കലും, ഉപദ്രവങ്ങൾ തടുക്കലുമെല്ലാം നല്ല സ്വഭാവത്തിൻ്റെ ഭാഗമാണ്.
മുഅ്മിനീങ്ങളിൽ ഏറ്റവും നല്ലവർ അവരുടെ സ്ത്രീകളോട് ഏറ്റവും നല്ല വിധത്തിൽ പെരുമാറുന്നവരാണെന്നും നബി -ﷺ- അറിയിക്കുന്നു. തൻ്റെ ഭാര്യയോടും പെൺമക്കളോടും സഹോദരിമാരോടും കുടുംബത്തിലെ സ്ത്രീകളോടും നല്ല വിധത്തിൽ പെരുമാറുന്നവരാണവർ. കാരണം ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവത്തിന് ഏറ്റവും അർഹതയുള്ളവർ അവരാണ്.