عن عبد الله بن عمرو بن العاص رضي الله عنهما مرفوعاً: «الدنيا متاع، وخير متاعها المرأة الصالحة».
[صحيح] - [رواه مسلم]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറു ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇഹലോകമെന്നാൽ വിഭവമാകുന്നു. അതിലെ ഏറ്റവും നല്ല വിഭവം ധർമ്മനിഷ്ഠയായ ഭാര്യയാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഒരു ചെറിയ കാലഘട്ടത്തിലേക്ക് ആസ്വദിക്കാവുന്നതും, പിന്നീട് അവസാനിച്ചു പോകുന്നതുമായ വിഭവമാണ് ഈ ദുനിയാവ്. എന്നാൽ നശിച്ചു പോകുന്ന ഈ ഐഹികജീവിതത്തിലെ ഏറ്റവും നല്ല വിഭവം ധർമ്മനിഷ്ഠയായ, പരലോകത്തിന്റെ കാര്യത്തിൽ ഒരാളെ സഹായിക്കുന്ന ഭാര്യയാണ്. അത്തരമൊരു സ്ത്രീയെ നബി -ﷺ- വർണ്ണിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവൻ അവളിലേക്ക് നോക്കിയാൽ അവൾ അവനെ സന്തോഷിപ്പിക്കും. അവളോട് കൽപ്പിച്ചാൽ അവൾ അവനെ അനുസരിക്കും. അവളെ വിട്ടകന്നു (യാത്ര) പോയാൽ അവന് വേണ്ടി സ്വശരീരത്തെ അവൾ സംരക്ഷിക്കുകയും, അവന്റെ സമ്പാദ്യം കാത്തുസൂക്ഷിക്കുകയും ചെയ്യും."

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഇഹലോകത്തുള്ള, അല്ലാഹു അനുവദിച്ചു തന്ന പരിശുദ്ധമായ വസ്തുക്കൾ കൊണ്ട് ആസ്വദിക്കുന്നത് അനുവദനീയമാണ്; എന്നാൽ അതിൽ അതിരുകവിച്ചിലോ, അഹങ്കാരമോ കടന്നുകൂടരുത്.
  2. * നല്ല ഭാര്യയെ തിരഞ്ഞെടുക്കാനുള്ള പ്രോത്സാഹനം. കാരണം അല്ലാഹുവിനെ അനുസരിക്കാൻ തന്റെ ഭർത്താവിനെ സഹായിക്കുന്നവളായിരിക്കും അത്തരമൊരു സ്ത്രീ.
  3. * അല്ലാഹുവിനെ അനുസരിക്കുന്നതും, അതിന് സഹായിക്കുന്ന കാര്യങ്ങളുമാണ് ഇഹലോകത്തുള്ളതിൽ ഏറ്റവും നല്ല വിഭവം.
കൂടുതൽ