+ -

عَنْ مُعَاوِيَةَ الْقُشَيْرِيِّ رضي الله عنه قَالَ:
قُلْتُ: يَا رَسُولَ اللَّهِ، مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ؟، قَالَ: «أَنْ تُطْعِمَهَا إِذَا طَعِمْتَ، وَتَكْسُوَهَا إِذَا اكْتَسَيْتَ، أَوِ اكْتَسَبْتَ، وَلَا تَضْرِبِ الْوَجْهَ، وَلَا تُقَبِّحْ، وَلَا تَهْجُرْ إِلَّا فِي الْبَيْتِ»

[حسن] - [رواه أبو داود وابن ماجه وأحمد] - [سنن أبي داود: 2142]
المزيــد ...

മുആവിയ അൽ ഖുശൈരി -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ ഇണകൾക്ക് ഞങ്ങളുടെ മേലുള്ള അവകാശങ്ങൾ എന്തെല്ലാമാണ്?" നബി -ﷺ- പറഞ്ഞു: "നീ ഭക്ഷിച്ചാൽ അവളെ ഭക്ഷിപ്പിക്കുക, നീ ധരിച്ചാൽ -അല്ലെങ്കിൽ സമ്പാദിച്ചാൽ- അവളെ ധരിപ്പിക്കുക. നീ അവളുടെ മുഖത്ത് അടിക്കരുത്. അവളെ ചീത്ത വാക്കുകൾ പറയരുത്. വീട്ടിൽ വെച്ചല്ലാതെ അവളെ അകറ്റി നിർത്തരുത്."

[ഹസൻ] - - [سنن أبي داود - 2142]

വിശദീകരണം

ഒരു ഭാര്യയോട് ഭർത്താവിനുള്ള ബാധ്യതകൾ എന്തെല്ലാമാണെന്ന് നബി -ﷺ- യോട് ചിലർ ചോദിച്ചു. അവിടുന്ന് ഉത്തരമായി പറഞ്ഞ കാര്യങ്ങൾ ഇവയാണ്:
ഒന്ന്: നീ ഭക്ഷിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുമ്പോഴെല്ലാം അവളെയും നീ ഭക്ഷിപ്പിക്കുക; അവൾക്ക് നൽകാതെ നീ മാത്രമായി ഭക്ഷണം കഴിക്കരുത്.
രണ്ട്: നീ വസ്ത്രം ധരിക്കുകയും, നിനക്ക് സമ്പാദ്യം ലഭിക്കുകയും വസ്ത്രം വാങ്ങാൻ സാധിക്കുകയും ചെയ്താൽ അവൾക്കും നീ വസ്ത്രം ധരിപ്പിക്കുക; അവൾക്ക് വസ്ത്രം നൽകാതെ നീ മാത്രമായി വസ്ത്രം സ്വീകരിക്കരുത്.
മൂന്ന്: കാരണമോ ആവശ്യമോ ഇല്ലാതെ നീ അവളെ അടിക്കരുത്. അവളെ നേർവഴിക്ക് നടത്തുന്നതിനും, അവളുടെ മേലുള്ള നിർബന്ധ ബാധ്യതകൾ ഉപേക്ഷിക്കുന്നെങ്കിൽ അത് തിരുത്തുന്നതിനും വേണ്ടി അവളെ നിനക്ക് അടിക്കേണ്ടി വന്നാൽ തന്നെയും അതൊരിക്കലും മുറിവേൽപ്പിക്കുന്ന വിധത്തിലുള്ളതാകരുത്. അടിക്കുമ്പോൾ മുഖത്ത് ഒരിക്കലും നീ അടിക്കുകയുമരുത്. കാരണം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവും ഏറ്റവും പുറമേക്ക് പ്രകടമാകുന്ന അവയവും ശരീരത്തിലെ പ്രധാനപ്പെട്ടതും നേർത്തതുമായ പല അവയവങ്ങളും ഉൾക്കൊള്ളുന്നതുമായ സ്ഥലമാണ് മുഖം.
നാല്: നീ അവളെ ചീത്തവിളിക്കുകയോ, 'അല്ലാഹു നിൻ്റെ മുഖം വികൃതമാക്കട്ടെ' എന്ന രൂപത്തിലുള്ള വാക്കുകൾ പ്രയോഗിക്കുകയും ചെയ്യരുത്. അവളുടെ ശരീരം ഭംഗിയില്ലാത്ത വികൃതമായ ശരീരമാണെന്ന് നീ പറയുകയുമരുത്. കാരണം അല്ലാഹുവാകുന്നു മനുഷ്യൻ്റെ ശരീരവും മുഖവുമെല്ലാം രൂപപ്പെടുത്തിയത്; അവൻ താൻ സൃഷ്ടിച്ച എല്ലാത്തിനെയും ഏറ്റവും കൃത്യമാക്കിയിരിക്കുന്നു. അതിനാൽ ഒരാളുടെ രൂപത്തെയും സൃഷ്ടിപ്പിനെയും ആക്ഷേപിക്കുന്നത് അല്ലാഹുവിനെ ആക്ഷേപിക്കുന്നതിൽ പെട്ടു പോകുന്നതാണ്; അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.
അഞ്ച്: അവളോട് കിടപ്പറയിലല്ലാതെ നീ അകൽച്ച കാണിക്കരുത്. നീ മറ്റൊരു വീട്ടിൽ പോയി താമസിക്കുകയോ മറ്റൊരു വീട്ടിലേക്ക് അവളുടെ താമസം മാറ്റുകയോ ചെയ്യരുത്. വീട്ടിൽ സാധാരണയായി സംഭവിക്കുന്ന സൗന്ദര്യപ്പിണക്കങ്ങളുടെ കാര്യത്തിലാണ് ഇത് ബാധകമാവുക.

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മറ്റുള്ളവരോട് തങ്ങൾക്കുള്ള ബാധ്യതകൾ എന്താണെന്നും, തങ്ങളോട് അവർക്കുള്ള ബാധ്യതകൾ എന്താണെന്നുമെല്ലാം അറിഞ്ഞു മനസ്സിലാക്കാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യം.
  2. ഭാര്യയുടെ ചെലവുകൾ, താമസം, വസ്ത്രം എന്നീ കാര്യങ്ങൾ ഭർത്താവിൻ്റെ മേലുള്ള ബാധ്യതയാണ്.
  3. ശാരീരികമായോ മാനസികമായോ ഉള്ള അധിക്ഷേപങ്ങൾ ദീനിൽ വിലക്കപ്പെട്ടതാണ്.
  4. ഭാര്യയെ അധിക്ഷേപിക്കുന്നതിൻ്റെ രൂപങ്ങളിൽ പെട്ടതാണ്: നീ താഴ്ന്ന കുടുംബത്തിൽ നിന്നുള്ളവളാണ് എന്നോ, മോശം തറവാട്ടിൽ നിന്നുള്ളവളാണ് എന്നോ പോലുള്ള വാക്കുകൾ പ്രയോഗിക്കൽ.
കൂടുതൽ