+ -

عَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا يَنْظُرُ اللهُ إِلَى رَجُلٍ أَتَى رَجُلًا أَوِ امْرَأَةً فِي دُبُرٍ».

[صحيح] - [رواه الترمذي والنسائي في الكبرى] - [السنن الكبرى للنسائي: 8952]
المزيــد ...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരു പുരുഷനെയോ സ്ത്രീയെയോ പിറകുഭാഗത്തു കൂടെ സമീപിച്ചവനെ അല്ലാഹു നോക്കുന്നതല്ല."

[സ്വഹീഹ്] - - [السنن الكبرى للنسائي - 8952]

വിശദീകരണം

ഒരു സ്ത്രീയെയോ പുരുഷനെയോ പിറകുഭാഗത്ത് കൂടെ ലൈംഗികമായി സമീപിച്ചവനെ അല്ലാഹു കാരുണ്യത്തിൻ്റെ നോട്ടം നോക്കുകയില്ല എന്ന ശക്തമായ താക്കീത് നബി -ﷺ- അറിയിക്കുന്നു. അത് വൻപാപങ്ങളിൽ പെട്ട തിന്മയാണെന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഒരു പുരുഷൻ മറ്റൊരു പുരുഷനെ ലൈംഗികമായി സമീപിക്കുക എന്നത് -സ്വവർഗരതിയിൽ ഏർപ്പെടുക- എന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണ്.
  2. സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിക്കൽ വൻപാപങ്ങളിൽ പെട്ട തിന്മയാണ്.
  3. അല്ലാഹു തൻ്റെ അടിമയെ നോക്കുകയില്ല എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് കാരുണ്യത്തിൻ്റെയും അനുകമ്പയുടെയും നോട്ടം നോക്കില്ല എന്നാണ്. അല്ലാതെ അവനെ കാണുകയില്ല എന്ന അർത്ഥത്തിലല്ല. കാരണം അല്ലാഹുവിൻ്റെ കാഴ്ച്ചയിൽ നിന്ന് എന്തെങ്കിലുമൊരു വസ്തു മറഞ്ഞു പോവുകയോ അവ്യക്തമാവുകയോ ഇല്ല.
  4. മനുഷ്യരാശിയെ തന്നെ അപകടത്തിലാക്കുന്നതും ഏറ്റവും ഗുരുതരമായ മ്ലേഛവൃത്തികളിൽ പെട്ടതുമായ തിന്മയാണ് ഇവയെല്ലാം. മനുഷ്യൻ്റെ ശുദ്ധപ്രകൃതിക്ക് വിരുദ്ധവും, മനുഷ്യതലമുറയുടെ തുടർച്ചക്ക് തന്നെ തടയിടുന്നതും, ദാമ്പത്യബന്ധത്തെ തകർത്തു കളയുന്നതും, മനുഷ്യർക്കിടയിൽ ശത്രുതയും വെറുപ്പും സൃഷ്ടിക്കുകയും, വൃത്തികേടുകളിൽ അവൻ ആപതിക്കുന്നതിന് കാരണമാവുകയും ചെയ്യുന്ന തിന്മയാണ് ഈ പ്രവൃത്തി.
പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية المجرية الولوف
വിവർത്തനം പ്രദർശിപ്പിക്കുക