+ -

عَنِ ابْنِ عُمَرَ رَضيَ اللهُ عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ أَحَبَّ أَسْمَائِكُمْ إِلَى اللهِ عَبْدُ اللهِ وَعَبْدُ الرَّحْمَنِ».

[صحيح] - [رواه مسلم] - [صحيح مسلم: 2132]
المزيــد ...

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:
"നിങ്ങളുടെ പേരുകളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകൾ 'അബ്ദുല്ലാഹ്' എന്നതും, 'അബ്ദുറഹ്മാൻ' എന്നതുമാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2132]

വിശദീകരണം

ആൺകുട്ടികൾക്ക് നൽകപ്പെടുന്ന പേരുകളിൽ ഏറ്റവും ഇഷ്ടമുള്ള പേരുകൾ 'അബ്ദുല്ലാഹ്' എന്നതും, 'അബ്ദുറഹ്മാൻ' എന്നതുമാണെന്ന് നബി (ﷺ) അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖുർത്വുബി
  2. (رحمه الله) പറഞ്ഞു: "ഹദീഥിൽ പ്രത്യേകം എടുത്തു പറയപ്പെട്ടത് രണ്ട് പേരുകളാണെങ്കിലും അവയോട് സമാനമായ 'അബ്ദു റഹീം', 'അബ്ദുസ്സ്വമദ്', 'അബ്ദുൽ മലിക്' പോലുള്ള പേരുകളും അവയോട് ചേർത്തു പറയപ്പെടാവുന്നതാണ്. കാരണം ഈ നാമങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായത് അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയും അവൻ്റെ വിശേഷണവും അറിയിക്കുന്ന അവൻ്റെ നാമവും, ഓരോ മനുഷ്യൻ്റെയും അവസ്ഥയും അവൻ്റെ മേലുള്ള നിർബന്ധബാധ്യതയായ അല്ലാഹുവിനോടുള്ള അടിമത്വവും അറിയിക്കുന്ന 'അബ്ദ്' എന്ന വിശേഷണവും അതിൽ ഒരുമിച്ചിരിക്കുന്നു എന്നതിനാലാണ്. അതോടൊപ്പം, അല്ലാഹുവിൻ്റെ നാമത്തിലേക്ക് ഈ അടിമയെ ചേർത്തു പറയുകയും ചെയ്തിരിക്കുന്നു.
  3. ചുരുക്കത്തിൽ, 'അബ്ദുല്ലാഹ്' പോലുള്ള പേരുകളിൽ ഉൾക്കൊള്ളുന്ന രണ്ട് വാക്കുകളും വേറിട്ടു നിൽക്കുമ്പോൾ സത്യമായ യാഥാർത്ഥ്യത്തെ അറിയിക്കുന്നു. അതിനോടൊപ്പം അല്ലാഹുവിൻ്റെ നാമത്തിലേക്ക് ചേർക്കുന്നതിലൂടെ ആ നാമത്തിന് ശ്രേഷ്ഠതയും മഹത്വവും കൈവരികയും ചെയ്യുന്നു.
  4. ചില പണ്ഡിതന്മാർ പറഞ്ഞു: ഹദീഥിൽ ഈ രണ്ട് പേരുകളും പ്രത്യേകമായി എടുത്തു പറഞ്ഞതിൽ കൃത്യമായ യുക്തിയുണ്ട്. കാരണം 'അല്ലാഹുവിൻ്റെ അടിമ' എന്ന പദം വിശുദ്ധ ഖുർആനിൽ അല്ലാഹുവിൻ്റെ ഈ രണ്ട് നാമങ്ങളിലേക്ക് ചേർക്കപ്പെട്ടു കൊണ്ടല്ലാതെ വന്നിട്ടില്ല. അബ്ദുല്ലാഹ് (ജിന്ന്: 19), എന്ന പദവും ഇബാദുർറഹ്മാൻ (ഫുർഖാൻ: 63) എന്ന പദവുമാണത്. 'നിങ്ങൾ അല്ലാഹുവേ, എന്നോ റഹ്മാനേ,
  5. എന്നോ വിളിച്ചു പ്രാർത്ഥിക്കുക' (ഇസ്റാഅ്: 110) എന്ന ഖുർആൻ വചനവും ഈ അഭിപ്രായത്തിന് പിൻബലം നൽകുന്നുണ്ട്."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി ബോസ്‌നിയ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Kanadianina الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക