عَن أَبي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ قَالَ: رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا، وَجَبَتْ لَهُ الْجَنَّةُ».
[صحيح] - [رواه أبو داود] - [سنن أبي داود: 1529]
المزيــد ...
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
" رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا 'അല്ലാഹുവിനെ എൻ്റെ റബ്ബായും, ഇസ്‌ലാമിനെ എൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ എൻ്റെ റസൂലായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന് ഒരാൾ പറഞ്ഞാൽ സ്വർഗം അവന് നിർബന്ധമായിരിക്കുന്നു."
[സ്വഹീഹ്] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 1529]
അല്ലാഹുവിനെ എൻ്റെ റബ്ബായും രക്ഷിതാവായും ഏകആരാധ്യനായും പരിപാലകനും ഉടമസ്ഥനും തൻ്റെ കാര്യങ്ങളെ ശരിയാക്കുന്നവനുമായി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും, ഇസ്‌ലാമിനെ അതിലെ എല്ലാ വിധിവിലക്കുകളോടെയും കൽപ്പനകളോടെയും വിലക്കുകളോടെയും എൻ്റെ ദീനായും മാർഗമായും നിയമസംഹിതയായും വിശ്വാസമായും ഞാൻ കീഴ്പ്പെട്ട് അംഗീകരിച്ചിരിക്കുന്നു എന്നും, മുഹമ്മദ് നബി -ﷺ- യെ അവിടുത്തേക്ക് നൽകപ്പെട്ടതും അവിടുന്ന് നമുക്ക് എത്തിച്ചുതന്നതുമെല്ലാം തൃപ്തിപ്പെട്ടു കൊണ്ട് എന്നിലേക്ക് നിയോഗിക്കപ്പെട്ട അല്ലാഹുവിൻ്റെ ദൂതനും നബിയുമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു എന്ന് ഒരാൾ പറഞ്ഞാൽ അവന് സ്വർഗം നിർബന്ധമാക്കപ്പെടാതിരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു.