+ -

عَنْ أُمَيْمَةَ بِنْتِ رُقَيْقَةَ رضي الله عنها أَنَّهَا قَالَتْ:
أَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي نِسْوَةٍ مِنَ الْأَنْصَارِ نُبَايِعُهُ، فَقُلْنَا: يَا رَسُولَ اللَّهِ، نُبَايِعُكَ عَلَى أَلَّا نُشْرِكَ بِاللَّهِ شَيْئًا، وَلَا نَسْرِقَ، وَلَا نَزْنِيَ، وَلَا نَأْتِيَ بِبُهْتَانٍ نَفْتَرِيهِ بَيْنَ أَيْدِينَا وَأَرْجُلِنَا، وَلَا نَعْصِيَكَ فِي مَعْرُوفٍ، قَالَ: «فِيمَا اسْتَطَعْتُنَّ، وَأَطَقْتُنَّ» قَالَتْ: قُلْنَا اللَّهُ وَرَسُولُهُ أَرْحَمُ بِنَا، هَلُمَّ نُبَايِعْكَ يَا رَسُولَ اللَّهِ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنِّي لَا أُصَافِحُ النِّسَاءَ، إِنَّمَا قَوْلِي لِمِائَةِ امْرَأَةٍ كَقَوْلِي لِامْرَأَةٍ وَاحِدَةٍ، أَوْ مِثْلُ قَوْلِي لِامْرَأَةٍ وَاحِدَةٍ».

[صحيح] - [رواه الترمذي والنسائي وابن ماجه] - [سنن النسائي: 4181]
المزيــد ...

ഉമയ്മഃ ബിൻത് റുഖയ്ഖഃ (رضي الله عنها) നിവേദനം:
നബിയോട് (ﷺ) ബയ്അത്ത് (അനുസരണക്കരാർ) ചെയ്യാനായി അൻസ്വാരികളിൽ പെട്ട ചില സ്ത്രീകളോടൊപ്പം ഞാൻ ചെന്നു. ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, അല്ലാഹുവിൽ യാതൊന്നിനെയും ഞങ്ങൾ പങ്കുചേർക്കുന്നതല്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, ഞങ്ങളുടെ കൈകാലുകൾക്കിടയിൽ ഒരു കള്ളം കെട്ടിച്ചമക്കുകയില്ലെന്നും, ഒരു നന്മയിലും താങ്കളെ ധിക്കരിക്കുകയില്ലെന്നും ഞങ്ങൾ അങ്ങയോട് ബയ്അത്ത് ചെയ്യുന്നു." അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങൾക്ക് സാധിക്കുന്നതും കഴിയുന്നതുമായ കാര്യങ്ങളിൽ." ഞങ്ങൾ പറഞ്ഞു: "അല്ലാഹുവും അവൻ്റെ റസൂലും ഞങ്ങളോട് ഏറ്റവും കാരുണ്യമുള്ളവർ തന്നെ. വരൂ! ഞങ്ങൾ അല്ലാഹുവിൻ്റെ റസൂലിന് ബയ്അത്ത് നൽകട്ടെ." അപ്പോൾ നബി (ﷺ) പറഞ്ഞു: "ഞാൻ സ്ത്രീകൾക്ക് ഹസ്തദാനം നൽകാറില്ല. നൂറ് സ്ത്രീകളോട് ഞാൻ പറയുന്നതിന് സമാനമാണ് -അല്ലെങ്കിൽ തുല്യമാണ്- ഒരു സ്ത്രീയോട് ഞാൻ കരാർ പറയുന്നതും."

[സ്വഹീഹ്] - - [سنن النسائي - 4181]

വിശദീകരണം

ഉമൈമഃ ബിൻത് റുഖയ്ഖ (رضي الله عنها) പറഞ്ഞു: അൻസ്വാരികളിൽ പെട്ട ചില സ്ത്രീകളോടൊപ്പം നബിക്ക് (ﷺ) ബയ്അത്ത് (അനുസരണക്കരാർ) ചെയ്യുന്നതിനായി അവർ പോവുകയുണ്ടായി. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യില്ലെന്നും, തങ്ങളുടെ കൈകാലുകൾക്കിടയിൽ കള്ളം കെട്ടിച്ചമക്കുകയില്ലെന്നും, നന്മകളിൽ അവിടുത്തെ ധിക്കരിക്കുകയില്ലെന്നുമായിരുന്നു അവർ നൽകിയ കരാർ. അത് കേട്ടപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങൾക്ക് കഴിയുന്നതും സാധിക്കുന്നതുമായ കാര്യങ്ങളിൽ (എന്ന് കൂടെ പറയുക)." അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവും അവൻ്റെ റസൂലും ഞങ്ങളോട് ഏറ്റവും കരുണയുള്ളവരാണ്. അല്ലാഹുവിൻ്റെ റസൂലേ, പുരുഷന്മാർ ചെയ്യാറുള്ളത് പോലെ, അങ്ങേക്ക് കൈകൾ നൽകിക്കൊണ്ട് ഞങ്ങൾ അങ്ങയോട് കരാർ ചെയ്യട്ടെ." അപ്പോൾ നബി (ﷺ) പറഞ്ഞു: "ഞാൻ സ്ത്രീകൾക്ക് ഹസ്തദാനം ചെയ്യാറില്ല. മറിച്ച് അവരിൽ നൂറ് പേരോട് ഞാൻ കരാർ വാചകം പറയുന്നതും ബയ്അത്ത് ചെയ്യുന്നതും ഒരു സ്ത്രീയോട് മാത്രമായി പറയുന്നതിന് തുല്യമാണ്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി (ﷺ) സ്ത്രീകൾക്ക് ബയ്അത്ത് ചെയ്തിരുന്ന രൂപം.
  2. വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകൾ ഒഴികെയുള്ള അന്യസ്ത്രീകൾക്ക് ഹസ്തദാനം ചെയ്യുന്നത് നിഷിദ്ധമാണ്.
  3. ഇസ്‌ലാമിലെ വിധിവിലക്കുകളെല്ലാം ഒരാളുടെ മേൽ ബാധകമാവുന്നത് വ്യക്തിയുടെ കഴിവും ശേഷിയും പരിഗണിച്ചു കൊണ്ടാണ്; (സാധ്യമല്ലാത്തതൊന്നും ഒരാളുടെ മേലും നിർബന്ധമാകില്ല).
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ