عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ:
بَعَثَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَرِيَّةً فَاسْتَعْمَلَ رَجُلًا مِنَ الأَنْصَارِ، وَأَمَرَهُمْ أَنْ يُطِيعُوهُ، فَغَضِبَ، فَقَالَ: أَلَيْسَ أَمَرَكُمُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تُطِيعُونِي؟ قَالُوا: بَلَى، قَالَ: فَاجْمَعُوا لِي حَطَبًا، فَجَمَعُوا، فَقَالَ: أَوْقِدُوا نَارًا، فَأَوْقَدُوهَا، فَقَالَ: ادْخُلُوهَا، فَهَمُّوا، وَجَعَلَ بَعْضُهُمْ يُمْسِكُ بَعْضًا، وَيَقُولُونَ: فَرَرْنَا إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ النَّارِ، فَمَا زَالُوا حَتَّى خَمَدَتِ النَّارُ، فَسَكَنَ غَضَبُهُ، فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: «لَوْ دَخَلُوهَا مَا خَرَجُوا مِنْهَا إِلَى يَوْمِ القِيَامَةِ؛ الطَّاعَةُ فِي المَعْرُوفِ».

[صحيح] - [متفق عليه] - [صحيح البخاري: 4340]
المزيــد ...

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി (ﷺ) ഒരു സൈന്യത്തെ നിയോഗിക്കുകയും, അൻസ്വാരികളിൽ പെട്ട ഒരാളെ അവർക്ക് നേതാവായി നിശ്ചയിക്കുകയും, അദ്ദേഹത്തെ അനുസരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. (യാത്രക്കിടയിൽ) അദ്ദേഹം കോപിഷ്ഠനായപ്പോൾ തൻ്റെ കീഴിലുള്ളവരോട് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്നെ അനുസരിക്കണമെന്ന് നബി (ﷺ) നിങ്ങളോട് കൽപ്പിച്ചില്ലേ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "എങ്കിൽ നിങ്ങൾ എനിക്കുവേണ്ടി വിറക് ശേഖരിക്കുക." അവർ വിറക് ശേഖരിച്ചു. അദ്ദേഹം പറഞ്ഞു: "ഇനി നിങ്ങൾ തീ കത്തിക്കുക." അവർ തീ കത്തിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അതിൽ പ്രവേശിക്കുക." അങ്ങനെ അവർ തീയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി; എന്നാൽ അവരിൽ ചിലർ മറ്റുചിലരെ പിടിച്ചുനിർത്തി; അവർ പറഞ്ഞു: "നരകത്തിൽ നിന്ന് രക്ഷപ്പെടാനാണല്ലോ നാം നബിയുടെ (ﷺ) അടുക്കലേക്ക് ഓടിവന്നത്." അങ്ങനെയിരിക്കെ തീ അണഞ്ഞു; അദ്ദേഹത്തിന്റെ കോപം കെട്ടടങ്ങുകയും ചെയ്തു. ഇക്കാര്യം നബി (ﷺ) അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അവർ അതിൽ പ്രവേശിച്ചിരുന്നുവെങ്കിൽ അന്ത്യനാൾ വരെ അവർ അതിൽ നിന്ന് പുറത്തുവരുമായിരുന്നില്ല. അനുസരണം നന്മയിൽ മാത്രമാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4340]

വിശദീകരണം

നബി (ﷺ) ഒരു സൈന്യത്തെ നിയോഗിക്കുകയും, അൻസ്വാരികളിൽ പെട്ട ഒരാളെ അവർക്ക് നേതാവായി നിയമിക്കുകയും, അദ്ദേഹത്തെ അനുസരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. യാത്രക്കിടയിൽ ആ നേതാവിന് തൻ്റെ കീഴിലുള്ളവരോട് കോപം വന്നപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: "നിങ്ങൾ എന്നെ അനുസരിക്കണമെന്ന് നബി (ﷺ) കൽപ്പിച്ചിട്ടില്ലേ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "എങ്കിൽ ഞാൻ നിങ്ങളോട് വിറക് ശേഖരിക്കാനും തീ കത്തിക്കാനും എന്നിട്ട് അതിൽ പ്രവേശിക്കാനും കൽപ്പിക്കുന്നു." അപ്പോൾ അവർ വിറക് ശേഖരിക്കുകയും തീ കത്തിക്കുകയും ചെയ്തു. എന്നാൽ തീയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ അവർ അന്യോന്യം നോക്കാൻ തുടങ്ങി. അവർ പറഞ്ഞു: "നരകത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയല്ലേ നമ്മൾ നബിയെ (ﷺ) പിന്തുടർന്നത്; എന്നിട്ടും നമ്മൾ അതിൽ പ്രവേശിക്കണമോ?" അവർ അങ്ങനെ നിൽക്കുമ്പോൾ തീയുടെ ജ്വാല കെട്ടടങ്ങുകയും നേതാവിന്റെ കോപം ശമിക്കുകയും ചെയ്തു. ഈ വിവരം നബിയെ (ﷺ) അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അവർ അദ്ദേഹത്തെ അനുസരിക്കുകയും അവർ കത്തിച്ച തീയിൽ പ്രവേശിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ദുനിയാവ് നിലനിൽക്കുന്ന കാലത്തോളം അവർ അതിൽ ശിക്ഷിക്കപ്പെടുമായിരുന്നു; അതിൽ നിന്ന് പുറത്തുവരാൻ അവർക്ക് കഴിയുമായിരുന്നില്ല.അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് ഒരു സൃഷ്ടിയോടും അനുസരണമില്ല. അനുസരണം നന്മയിൽ മാത്രമാണ്, തിന്മയിലല്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അനുസരണം നന്മയിൽ മാത്രമാണ്; പാപത്തിൻ്റെ കാര്യത്തിൽ ഒരാളെയും അനുസരിക്കേണ്ടതില്ല. അനുസരിക്കാൻ കടപ്പെട്ട വ്യക്തിയാണ് കൽപ്പിക്കുന്നത് എങ്കിൽ പോലും ഇത് ബാധകമാണ്.
  2. തൗഹീദുള്ള (ഇസ്‌ലാമിലുള്ള) ഒരു മനുഷ്യൻ തിന്മ ചെയ്താൽ അവന് നരകശിക്ഷയുണ്ട് എന്ന താക്കീതുണ്ട്; എന്നാൽ അല്ലാഹു ഉദ്ദേശിച്ചാൽ അവന് പൊറുത്തുകൊടുക്കുകയും ചെയ്തേക്കാം.
  3. യുദ്ധത്തിന് പോകുമ്പോഴും യാത്രകളിലും നേതാവിനെ നിയമിക്കുന്നത് ഇസ്‌ലാമിക അദ്ധ്യാപനങ്ങളിൽ പെട്ടതാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ