عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«تَهَادَوا تَحَابُّوا».
[حسن] - [رواه البخاري في الأدب المفرد وأبو يعلى والبيهقي] - [الأدب المفرد: 594]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ പരസ്പരം ഉപഹാരങ്ങൾ കൈമാറുക; എങ്കിൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതാണ്."
[ഹസൻ] - [رواه البخاري في الأدب المفرد وأبو يعلى والبيهقي] - [الأدب المفرد - 594]
ഒരു മുസ്‌ലിം തന്റെ സഹോദരനായ മുസ്‌ലിമിന് സമ്മാനങ്ങൾ (ഹദ്‌യഃ) കൈമാറണമെന്ന് നബി (ﷺ) ഈ ഹദീഥിലൂടെ അറിയിക്കുന്നു. പരസ്പരം സമ്മാനം നൽകുന്നത് സ്നേഹം വർദ്ധിപ്പിക്കുകയും ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്നതാണ്.