عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ اللهَ يَرْضَى لَكُمْ ثَلَاثًا، وَيَكْرَهُ لَكُمْ ثَلَاثًا، فَيَرْضَى لَكُمْ: أَنْ تَعْبُدُوهُ، وَلَا تُشْرِكُوا بِهِ شَيْئًا، وَأَنْ تَعْتَصِمُوا بِحَبْلِ اللهِ جَمِيعًا وَلَا تَفَرَّقُوا، وَيَكْرَهُ لَكُمْ: قِيلَ وَقَالَ، وَكَثْرَةَ السُّؤَالِ، وَإِضَاعَةِ الْمَالِ».
[صحيح] - [رواه مسلم] - [صحيح مسلم: 1715]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങൾക്ക് തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്റെ പാശത്തില്‍ നിങ്ങളെല്ലാവരും മുറുകെപ്പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന്‍ നിങ്ങൾക്ക് തൃപ്തിപ്പെട്ടിരിക്കുന്നു. 'ഖാല-ഖീലകളും', ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന്‍ നിങ്ങൾക്ക് വെറുത്തിരിക്കുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1715]
തൻ്റെ അടിമകളിൽ മൂന്ന് കാര്യങ്ങളെ അല്ലാഹു ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ അവരിൽ നിന്ന് സംഭവിക്കുന്നത് അവൻ വെറുക്കുകയും ചെയ്തിരിക്കുന്നു എന്ന് നബി (ﷺ) അറിയിക്കുന്നു. അവരിൽ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇവയാണ്: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കരാറും വിശുദ്ധ ഖുർആനും തിരുസുന്നത്തും അവർ ഒരുപോലെ, ഒന്നിച്ച് മുറുകെ പിടിക്കുക. (ഇസ്‌ലാമിക രാജ്യമായ) മുസ്‌ലിം ജമാഅത്തിൽ നിന്ന് ഭിന്നിച്ചു നിൽക്കാതിരിക്കുക. അല്ലാഹു അവരിൽ വെറുക്കുന്ന കാര്യങ്ങൾ ഇവയാണ്: അനാവശ്യമായ സംസാരങ്ങളും അവർക്ക് യാതൊരു ആവശ്യവുമില്ലാത്ത വിഷയങ്ങളിലെ വെറുംവർത്തമാനങ്ങളും, സംഭവിക്കാത്ത കാര്യങ്ങളെ കുറിച്ചുള്ള അനാവശ്യചോദ്യങ്ങളും / ജനങ്ങളോട് അവരുടെ സമ്പത്തും അവരുടെ പക്കലുള്ളതും ആവശ്യമില്ലാതെ ചോദിക്കലും യാചിക്കലും, സമ്പത്ത് പാഴാക്കലും ഇസ്‌ലാം അനുവദിച്ചിട്ടില്ലാത്ത മാർഗങ്ങളിൽ അത് തുലച്ചു കളയുകയും നശിപ്പിക്കുകയും ചെയ്യലും.