عَن أَبي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لاَ يُشِيرُ أَحَدُكُمْ عَلَى أَخِيهِ بِالسِّلاَحِ، فَإِنَّهُ لاَ يَدْرِي، لَعَلَّ الشَّيْطَانَ يَنْزِعُ فِي يَدِهِ، فَيَقَعُ فِي حُفْرَةٍ مِنَ النَّارِ».
[صحيح] - [متفق عليه] - [صحيح البخاري: 7072]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിലൊരാളും തൻ്റെ സഹോദരന് നേരെ ആയുധം ചൂണ്ടരുത്. അവനറിയില്ല, ചിലപ്പോൾ പിശാച് അവൻ്റെ കൈ തെന്നാൻ വഴിയൊരുക്കുകയും, അങ്ങനെ അവൻ നരകത്തിൻ്റെ അഗാധഗർത്തത്തിൽ അകപ്പെടുകയും ചെയ്തേക്കാം."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 7072]
ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ മുസ്‌ലിം സഹോദരന് നേരെ ഏതെങ്കിലും തരത്തിലുള്ള ആയുധം ചൂണ്ടുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. കാരണം പിശാച് ചിലപ്പോൾ അവൻ്റെ ആയുധം കയ്യിൽ നിന്ന് ചലിപ്പിക്കുകയും, തൻ്റെ സഹോദരനെ വധിക്കുന്നതിനോ മുറിവേൽപ്പിക്കുന്നതിനോ അത് കാരണമാവുകയും ചെയ്യും. അതിലൂടെ നരകത്തിൻ്റെ അഗാതഗർത്തങ്ങളിൽ അകപ്പെടാൻ കാരണമാകുന്ന തിന്മയിൽ അവൻ അകപ്പെടുകയും ചെയ്യും.