عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: مَا خَطَبَنَا نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَّا قَالَ:
«لَا إِيمَانَ لِمَنْ لَا أَمَانَةَ لَهُ، وَلَا دِينَ لِمَنْ لَا عَهْدَ لَهُ».
[حسن لغيره] - [رواه أحمد] - [مسند أحمد: 12383]
المزيــد ...
അനസ് ബ്നു മാലിക് (رضي الله عنه) നിവേദനം: നബി (ﷺ) ഞങ്ങളോട് പ്രഭാഷണം നടത്തിയപ്പോഴെല്ലാം ഇപ്രകാരം പറയാതിരുന്നിട്ടില്ല:
"വിശ്വസ്തത കാത്തുസൂക്ഷിക്കാത്തവന് ഈമാനില്ല. കരാർ പാലിക്കാത്തവന് ദീനുമില്ല."
[മറ്റു റിപ്പോർട്ടുകളുടെ പിൻബലത്തോടെ ഹസനാകുന്നു] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 12383]
നബി (ﷺ) നടത്തുന്ന മിക്ക ഖുതുബകളിലും രണ്ട് കാര്യങ്ങൾ അവിടുന്ന് പറയാതെ വിടാറുണ്ടായിരുന്നില്ല എന്ന് അനസ് ബ്നു മാലിക് (رضي الله عنه) അറിയിക്കുന്നു. ഒന്നാമത്തെ കാര്യം: മറ്റൊരാളെ സമ്പത്തിൻ്റെയോ ജീവൻ്റെയോ കുടുംബത്തിൻ്റെയോ കാര്യത്തിൽ വഞ്ചിക്കുന്ന ഒരു മനുഷ്യന് ഈമാനിൻ്റെ പൂർണ്ണത നേടിപ്പിടിക്കാനായിട്ടില്ല എന്നതാണ്. രണ്ടാമത്തെ കാര്യം: കരാറുകളും ഉറപ്പുകളും ലംഘിക്കുകയും കാറ്റിൽ പറത്തുകയും ചെയ്യുന്നവർക്ക് പൂർണ്ണമായ ദീനീ നിഷ്ഠയില്ല എന്നതാണ്.