عَنْ أَبِي الدَّرْدَاءِ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«أَلاَ أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاَةِ وَالصَّدَقَةِ؟» قَالُوا: بَلَى، قَالَ: «صَلاَحُ ذَاتِ البَيْنِ، فَإِنَّ فَسَادَ ذَاتِ البَيْنِ هِيَ الحَالِقَةُ».
[صحيح] - [رواه أبو داود والترمذي] - [سنن الترمذي: 2509]
المزيــد ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നോമ്പിനും നിസ്കാരത്തിനും സ്വദഖക്കുമുള്ളതിനേക്കാൾ ശ്രേഷ്ഠമായ പദവിയുള്ള ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?" അവർ പറഞ്ഞു: "അതെ (അറിയിച്ചുതന്നാലും)". അവിടുന്ന് പറഞ്ഞു: "ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കലാണ് (നല്ല ബന്ധം സ്ഥാപിക്കൽ). കാരണം, പരസ്പരമുള്ള ബന്ധം തകരുക എന്നത് (മതനിഷ്ഠയെ) വടിച്ചുകളയുന്ന കാര്യമാണ്."
[സ്വഹീഹ്] - [رواه أبو داود والترمذي] - [سنن الترمذي - 2509]
നബി -ﷺ- തൻ്റെ സ്വഹാബിമാരോട് ചോദിച്ചു: ഐച്ഛികമായ (സുന്നത്ത്) നോമ്പ്, സുന്നത്ത് നിസ്കാരം, സ്വദഖ എന്നിവ അധികരിപ്പിക്കുന്നതിനേക്കാൾ പ്രതിഫലമുള്ള ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അവർ പറഞ്ഞു: "അതെ". അവിടുന്ന് പറഞ്ഞു: "പിണങ്ങിനിൽക്കുന്നവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക (യോജിപ്പിക്കുക) എന്നതാണത്. കാരണം, വഴക്കും പിണക്കവും ജനങ്ങൾക്കിടയിൽ ഭിന്നതയും അകൽച്ചയും വിദ്വേഷവും പരസ്പരം മുഖംതിരിക്കലും ഉണ്ടാക്കുന്നു. പരസ്പര ബന്ധം തകരുന്നതിലൂടെ ഉണ്ടാകുന്ന വിദ്വേഷം, ക്ഷൗരക്കത്തി മുടി വടിച്ചുകളയുന്നതുപോലെ ഇസ്‌ലാമിക നിഷ്ഠയെയും ഐഹികജീവിതത്തെയും നശിപ്പിക്കുകയും വേരോടെ പിഴുതുകളയുകയും ചെയ്യുന്നതാണ്."