عن عبد الله بن عمرو رضي الله عنهما عن النبي صلى الله عليه وسلم قال:
«لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَكِنِ الْوَاصِلُ الَّذِي إِذَا قُطِعَتْ رَحِمُهُ وَصَلَهَا».
[صحيح] - [رواه البخاري] - [صحيح البخاري: 5991]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"പകരത്തിനു പകരം ചെയ്യുന്നവനല്ല കുടുംബബന്ധം ചേർക്കുന്നവൻ. മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത് ചേർക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 5991]
നബി -ﷺ- അറിയിക്കുന്നു: കുടുംബബന്ധം ചേർക്കുന്നതിലെ പൂർണ്ണത കൈവരിക്കാനും കുടുംബക്കാരോട് ഏറ്റവും നന്മയിൽ വർത്തിക്കാനും സാധിക്കുന്നവൻ നന്മകൾക്ക് പകരമായി നന്മകൾ ചെയ്യുന്നവനല്ല. മറിച്ച് കുടുംബബന്ധം ചേർക്കുന്നതിലെ പൂർണ്ണത കൈവരിച്ചവൻ തൻ്റെ ബന്ധം മുറിക്കപ്പെട്ടാൽ പോലും അത് ഇണക്കിചേർക്കാൻ ശ്രമിക്കുന്നവനാണ്. അവർ തന്നോട് മോശം പ്രവർത്തിച്ചാലും അവൻ അവരോട് തിരിച്ച് നന്മയിലാണ് വർത്തിക്കുക എന്നർത്ഥം.