عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«انْصُرْ أَخَاكَ ظَالِمًا أَوْ مَظْلُومًا». فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، أَنْصُرُهُ إِذَا كَانَ مَظْلُومًا، أَفَرَأَيْتَ إِذَا كَانَ ظَالِمًا كَيْفَ أَنْصُرُهُ؟ قَالَ: « تَحْجُزُهُ -أَوْ تَمْنَعُهُ- مِنَ الظُّلْمِ؛ فَإِنَّ ذَلِكَ نَصْرُهُ».
[صحيح] - [رواه البخاري] - [صحيح البخاري: 6952]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിൻ്റെ സഹോദരനെ സഹായിക്കുക; അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്?" നബി -ﷺ- പറഞ്ഞു: "അവനെ അക്രമത്തിൽ നിന്ന് തടയുകയോ പിടിച്ചു വെക്കുകയോ ചെയ്യുക; നിശ്ചയമായും അതാണ് അവനുള്ള സഹായം."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6952]
മുസ്‌ലിമായ തൻ്റെ സഹോദരനെ -അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും- സഹായിക്കാൻ നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ അവനെ അക്രമം ബാധിക്കുന്നത് തടഞ്ഞു കൊണ്ട് ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്? നബി -ﷺ- പറഞ്ഞു: നീ അവനെ അക്രമത്തിൽ നിന്ന് വിലക്കുകയും അവന്റെ കൈകളിൽ പിടിച്ച് അക്രമത്തിൽ നിന്ന് തടയുകയും ചെയ്യുക; നിശ്ചയമായും അത് അവനെ തിന്മയിലേക്ക് നയിക്കുന്ന പിശാചിനും, അവനോട് അതിക്രമം കൽപ്പിക്കുന്ന അവന്റെ സ്വന്തം മനസ്സിനും (നഫ്സിനും) എതിരെയുള്ള സഹായമാണ്.