عَنِ ابْنِ مَسْعُودٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«لَقِيتُ إِبْرَاهِيمَ لَيْلَةَ أُسْرِيَ بِي فَقَالَ: يَا مُحَمَّدُ، أَقْرِئْ أُمَّتَكَ مِنِّي السَّلاَمَ، وَأَخْبِرْهُمْ أَنَّ الجَنَّةَ طَيِّبَةُ التُّرْبَةِ عَذْبَةُ الْمَاءِ، وَأَنَّهَا قِيعَانٌ، وَأَنَّ غِرَاسَهَا سُبْحَانَ اللهِ وَالحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ».
[حسن بشواهده] - [رواه الترمذي] - [سنن الترمذي: 3462]
المزيــد ...
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഇസ്രാഇൻ്റെ (രാപ്രയാണത്തിൻ്റെ) രാത്രിയിൽ ഞാൻ ഇബ്രാഹീം നബിയെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിന് എൻ്റെ സലാം അറിയിക്കുക. സ്വർഗം ശുദ്ധമായ മണ്ണും, രുചികരമായ വെള്ളവുമുള്ള ഇടമാണെന്ന് അവരെ അറിയിക്കുക; അവിടെ പരന്ന ഭൂപ്രദേശങ്ങളുണ്ടെന്നും, അതിലെ ചെടികൾ 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ' എന്നിവയാണെന്നും (അവരെ അറിയിക്കുക)."
- [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 3462]
ഇസ്റാഅ് മിഅ്റാജിൻ്റെ രാത്രിയിൽ ഇബ്രാഹീം നബി (عليه السلام) നെ കണ്ടപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞ കാര്യങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ജനതക്ക് എൻ്റെ സലാം അറിയിക്കുക. സ്വർഗത്തിലേത് ശുദ്ധമായ മണ്ണാണെന്നും, ഇവിടെയുള്ള വെള്ളം യാതൊരു ഉപ്പുരസവുമില്ലാത്ത ശുദ്ധമായ വെള്ളമാണെന്നും അവരെ അറിയിക്കുക. സ്വർഗം വിശാലവും നിരപ്പായതുമാണെന്നും, അവിടെ വൃക്ഷങ്ങളില്ലെന്നും, അവിടെ നട്ടുപിടിപ്പിക്കാവുന്ന ചെടികൾ നല്ല വാക്കുകളാണെന്നും അവരെ അറിയിക്കുക. എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങളായി വിശേഷിപ്പിക്കപ്പെട്ട 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ' എന്നിവയാണ് ആ നല്ല വാക്കുകൾ. മുസ്‌ലിമായ ഒരാൾ ഓരോ തവണ ഈ വാക്കുകൾ ആവർത്തിക്കുമ്പോഴും അവന് വേണ്ടി സ്വർഗത്തിൽ പ്രസ്തുത ചെടികൾ നട്ടുപിടിപ്പിക്കപ്പെടുന്നതാണ്.