عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنهُ سمعتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يقولُ:
«أَلاَ إِنَّ الدُّنْيَا مَلْعُونَةٌ، مَلْعُونٌ مَا فِيهَا، إِلاَّ ذِكْرُ اللهِ وَمَا وَالاَهُ وَعَالِمٌ أَوْ مُتَعَلِّمٌ».
[حسن] - [رواه الترمذي وابن ماجه] - [سنن الترمذي: 2322]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"അറിയുക! തീർച്ചയായും ദുനിയാവ് (ഇഹലോകം) ശപിക്കപ്പെട്ടതാണ്; അതിലുള്ളതും ശപിക്കപ്പെട്ടത് തന്നെ. അല്ലാഹുവിനെ കുറിച്ചുള്ള ദിക്റും (സ്മരണ) അതിനോട് ചേർന്നു നിൽക്കുന്നതും ഒഴികെയും, പണ്ഡിതനോ വിദ്യാർത്ഥിയോ ഒഴികെയും."
[ഹസൻ] - [رواه الترمذي وابن ماجه] - [سنن الترمذي - 2322]
ഇഹലോകവും അതിലുള്ളതുമെല്ലാം അല്ലാഹുവിൻ്റെ കോപം ബാധിച്ചവയും ആക്ഷേപാർഹവും അകറ്റപ്പെട്ടതുമാണെന്ന് നബി (ﷺ) അറിയിക്കുന്നു. അതിലുള്ളതെല്ലാം അപ്രകാരമുള്ളതാണ്; അക്കൂട്ടത്തിൽ യാതൊന്നും സ്തുത്യർഹമല്ല. കാരണം ഇഹലോകവും അതിലുള്ളതും അല്ലാഹുവിൽ നിന്ന് മനുഷ്യൻ്റെ ശ്രദ്ധ തെറ്റിക്കുന്നതും അവനിൽ നിന്ന് അകറ്റിക്കളയുന്നതുമാണ്. എന്നാൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും, അതിലേക്ക് അടുപ്പിക്കുന്നതും അതിൻ്റെ മാർഗത്തിൽ പെടുന്നതുമായ നന്മകൾ ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്. അതോടൊപ്പം അല്ലാഹുവിൻ്റെ ദീനിനെ കുറിച്ച് വിവരം നേടുകയും അത് ജനങ്ങൾക്ക് പകർന്നു നൽകുകയും ചെയ്യുന്ന പണ്ഡിതനോ, ദീനീ വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥിയോ ആയിട്ടുള്ളവരും അതിൽ നിന്ന് ഒഴിവാണ്.