ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഒരടിമ തിന്മ ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു നൽകണേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ അടിമ ഒരു തിന്മ ചെയ്തു. തിന്മ പൊറുത്തു നൽകുകയും, തിന്മ പിടികൂടുകയും ചെയ്യുന്ന ഒരു രക്ഷിതാവ് അവനുണ്ടെന്ന് അവൻ അറിഞ്ഞിരിക്കുന്നു."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരു ദിവസം നൂറു തവണ "സുബ്ഹാനല്ലാഹി വ ബിഹംദിഹി" എന്ന് പറഞ്ഞാൽ അവന്റെ തിന്മകളെല്ലാം അവനിൽ നിന്ന് കൊഴിഞ്ഞുപോകും; അത് സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും "ലാ ഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീകലഹു, ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്. അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) എന്ന് പത്ത് തവണ ചൊല്ലിയാൽ ഇസ്മാഈൽ സന്തതികളിൽ നിന്ന് നാല് പേരെ മോചിതരാക്കിയവനെ പോലെയാണ് അവൻ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മുആവിയ(റ) പള്ളിയിലുള്ള ഒരു സദസിനരികിലൂടെ പുറപ്പെട്ടു, അപ്പോൾ അദ്ദേഹം ചോദിച്ചു: എന്ത് കാര്യമാണ് നിങ്ങളെ ഇങ്ങനെ ഇരുത്തിയത്? അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിനെ സ്മരിക്കാൻ വേണ്ടിയാണ് ഇരുന്നത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്