عَنْ أَبِي الدَّرْدَاءِ رضي الله عنه قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«أَلاَ أُنَبِّئُكُمْ بِخَيْرِ أَعْمَالِكُمْ، وَأَزْكَاهَا عِنْدَ مَلِيكِكُمْ، وَأَرْفَعِهَا فِي دَرَجَاتِكُمْ وَخَيْرٌ لَكُمْ مِنْ إِنْفَاقِ الذَّهَبِ وَالوَرِقِ، وَخَيْرٌ لَكُمْ مِنْ أَنْ تَلْقَوْا عَدُوَّكُمْ فَتَضْرِبُوا أَعْنَاقَهُمْ وَيَضْرِبُوا أَعْنَاقَكُمْ؟» قَالُوا: بَلَى. قَالَ: «ذِكْرُ اللهِ تَعَالَى».
[صحيح] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي: 3377]
المزيــد ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും, നിങ്ങളുടെ രാജാധി രാജനായ
അല്ലാഹുവിങ്കൽ നിങ്ങൾക്കേറ്റവും പരിശുദ്ധി നേടിത്തരുന്നതും, നിങ്ങളുടെ പദവികൾ ഏറെ
ഉയർത്തിത്തരുന്നതും, സ്വർണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാൾ നിങ്ങൾക്കുത്തമവും, നിങ്ങളുടെ ശത്രുവിനെ നിങ്ങൾ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങൾ അവരുടെ കഴുത്തിനു വെട്ടുകയും അവർ നിങ്ങളുടെ കഴുത്തിനു വെട്ടുകയും ചെയ്യുന്നതിനേക്കാൾ ഉത്തമവുമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" സ്വഹാബിമാർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സ്മരിക്കൽ (ദിക്ർ ചെയ്യൽ)."
[സ്വഹീഹ്] - - [سنن الترمذي - 3377]
നബി -ﷺ- തൻ്റെ സ്വഹാബികളോട് ചോദിക്കുന്നു: -
നിങ്ങളുടെ പ്രവർത്തനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠമായതും നന്മയേറിയതും പരിശുദ്ധമായതുമായ പ്രവർത്തനം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? -
സ്വർഗത്തിൽ നിങ്ങൾ ഏറ്റവും ഉയർന്ന പദവി നൽകാൻ കാരണമാകുന്നതും,
സ്വർണവും വെള്ളിയും ദാനം ചെയ്യുന്നതിനേക്കാൾ നല്ലതും,
നിങ്ങൾ യുദ്ധത്തിൽ ശത്രുക്കളെ നേരിടുന്നതിനും അവരെ വധിക്കുന്നതിനും അവർ നിങ്ങളെ വധിക്കുന്നതിനേക്കാളും നല്ലതുമായ ഒരു പ്രവർത്തി (ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?!)
അപ്പോൾ സ്വഹാബികൾ 'അതെ! ഞങ്ങൾക്ക് അതിന് ആഗ്രഹമുണ്ട്' എന്ന് മറുപടി നൽകി.
നബി -ﷺ- പറഞ്ഞു: "എല്ലാ സന്ദർഭങ്ങളിലും എല്ലാ അവസ്ഥകളിലും സാഹചര്യങ്ങളിലും അല്ലാഹുവിനെ ദിക്ർ ചെയ്തു കൊണ്ടിരിക്കുക എന്നതാണത്."