عَنْ سُلَيْمَانَ بْنِ صُرَدٍ رضي الله عنه قَالَ:
كُنْتُ جَالِسًا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَرَجُلاَنِ يَسْتَبَّانِ، فَأَحَدُهُمَا احْمَرَّ وَجْهُهُ، وَانْتَفَخَتْ أَوْدَاجُهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنِّي لَأَعْلَمُ كَلِمَةً لَوْ قَالَهَا ذَهَبَ عَنْهُ مَا يَجِدُ، لَوْ قَالَ: أَعُوذُ بِاللَّهِ مِنَ الشَّيْطَانِ، ذَهَبَ عَنْهُ مَا يَجِدُ» فَقَالُوا لَهُ: إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «تَعَوَّذْ بِاللَّهِ مِنَ الشَّيْطَانِ»، فَقَالَ: وَهَلْ بِي جُنُونٌ؟
[صحيح] - [متفق عليه] - [صحيح البخاري: 3282]
المزيــد ...
സുലൈമാൻ ബ്നു സ്വുറദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ നബി -ﷺ- യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ രണ്ട് പേർ പരസ്പരം ചീത്തവിളിക്കുന്നുണ്ട്. അതിലൊരാളുടെ മുഖം ചുവക്കുകയും, കണ്ഠനാഢികൾ പുറത്തേക്ക് തള്ളുകയും ചെയ്തിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "തീർച്ചയായും എനിക്കൊരു വാക്ക് അറിയാം; അതവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം അവനിൽ നിന്ന് ഇല്ലാതെയാകും.
أَعُوذُ بِاللَّهِ مِنَ الشَّيْطَان
'الرجيم
'ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ ചോദിക്കുന്നു' എന്നവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം ഇല്ലാതെയാകും." അങ്ങനെ സ്വഹാബികൾ അയാളോട് ഇക്കാര്യം പറഞ്ഞു: "നീ ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് രക്ഷ ചോദിക്കണമെന്ന് നബി -ﷺ- പറഞ്ഞിരിക്കുന്നു." അപ്പോൾ അയാൾ ചോദിച്ചു: "എനിക്ക് ഭ്രാന്ത് വല്ലതുമുണ്ടോ?"
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3282]
രണ്ടാളുകൾ നബി -ﷺ- യുടെ മുൻപിൽ വെച്ച് തർക്കിക്കുകയും പരസ്പരം ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്തു. അതിൽ ഒരാളുടെ മുഖം ചുവക്കുകയും, അയാളുടെ കഴുത്തിൻ്റെ ചുറ്റുമുള്ള ഞരമ്പുകൾ വീർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അപ്പോൾ നബി -ﷺ- പറഞ്ഞു: "കടുത്ത ദേഷ്യത്തിൽ നിലകൊള്ളുന്ന ഈ വ്യക്തിയുടെ ദേഷ്യം അകറ്റിക്കളയുന്ന ഒരു വാക്ക് എനിക്കറിയാം. أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (സാരം: ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്നതാണത്.
'പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കാൻ നബി -ﷺ- നിന്നോട് കൽപ്പിക്കുന്നു' എന്ന് സ്വഹാബികളിൽ ചിലർ അയാളോട് പറഞ്ഞു.
അപ്പോൾ അദ്ദേഹം ചോദിച്ചു: "ഞാൻ ഭ്രാന്തനാണോ?" പിശാചിൽ നിന്ന് രക്ഷ തേടേണ്ടത് ഭ്രാന്തുള്ളവർ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ.