ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ആരെങ്കിലും ഒരിടത്ത് തങ്ങുകയും أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ (അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് ഞാൻ അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ തേടുന്നു) എന്ന് ചൊല്ലിയാൽ ആ സ്ഥലത്ത് നിന്ന് അവൻ പോകുന്നത് വരെ യാതൊരു കാര്യവും അവനെ ഉപദ്രവിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും എനിക്കൊരു വാക്ക് അറിയാം; അതവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം അവനിൽ നിന്ന് ഇല്ലാതെയാകും
عربي ഇംഗ്ലീഷ് ഉർദു
എന്നെ കുറിച്ച് പറയപ്പെട്ടതിന് ശേഷം എനിക്ക് മേൽ സ്വലാത് ചൊല്ലാത്തവനാണ് യഥാർത്ഥ പിശുക്കൻ
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ രണ്ടു പേരും ചോദിച്ചതിനേക്കാൾ നല്ല ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! നിങ്ങൾ വിരിപ്പിലേക്ക് എത്തിയാൽ -അല്ലെങ്കിൽ കിടക്കയിലേക്ക് അണഞ്ഞാൽ- മുപ്പത്തിമൂന്ന് തവണ (സുബ്ഹാനല്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും, മുപ്പത്തിമൂന്ന് തവണ (അൽഹംദുലില്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ സ്തുതിക്കുകയും, മുപ്പത്തിനാല് തവണ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുക. ഒരു വേലക്കാരനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് അതാണ്
عربي ഇംഗ്ലീഷ് ഉർദു
ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു
'നിങ്ങൾ കാറ്റിനെ ചീത്ത പറയരുത്. നിങ്ങൾക്ക് അനിഷ്ടകരമായത് നിങ്ങൾ കണ്ടാൽ നിങ്ങൾ പറയുക: അല്ലാഹുവേ, ഈ കാറ്റിൻ്റെ നന്മയിൽ നിന്നും അതിലുള്ള നന്മയിൽ നിന്നും അത് എന്തൊന്ന് കൊണ്ട് കൽപ്പിക്കപ്പെട്ടുവോ അതിലുള്ള നന്മയിൽ നിന്നും ഞങ്ങൾ നിന്നോട് തേടുന്നു. ഈ കാറ്റിൻ്റെ കെടുതിയിൽ നിന്നും അതിലുള്ള കെടുതിയിൽ നിന്നും അതുകൊണ്ട് കല്പിക്കപ്പെട്ട തിന്മയിൽ നിന്നും ഞങ്ങൾ നിന്നോട് അഭയം തേടുന്നു.'
عربي ഇംഗ്ലീഷ് ഉർദു
എന്നെ കുറിച്ച് തൻ്റെ അടുക്കൽ പരാമർശിക്കപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത്ത് ചൊല്ലാത്തവന് നാശമുണ്ടാകട്ടെ! ഒരാൾക്ക് റമദാൻ വന്നെത്തുകയും ശേഷം അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതിന് മുൻപ് അത് അവനിൽ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവനും നാശമുണ്ടാകട്ടെ! വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയവനും നാശമുണ്ടാകട്ടെ!
عربي ഇംഗ്ലീഷ് ഉർദു