+ -

عن خَوْلَةَ بِنْتَ حَكِيمٍ السُّلَمِيَّةَ قَالتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«مَنْ نَزَلَ مَنْزِلًا ثُمَّ قَالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، لَمْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ».

[صحيح] - [رواه مسلم] - [صحيح مسلم: 2708]
المزيــد ...

ഖൗലഃ ബിൻ-ത് ഹകീം അസ്സുലമിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"ആരെങ്കിലും ഒരിടത്ത് തങ്ങുകയും أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ (അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് ഞാൻ അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ തേടുന്നു) എന്ന് ചൊല്ലിയാൽ ആ സ്ഥലത്ത് നിന്ന് അവൻ പോകുന്നത് വരെ യാതൊരു കാര്യവും അവനെ ഉപദ്രവിക്കുകയില്ല."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2708]

വിശദീകരണം

ഭൂമിയിൽ ഏതൊരിടത്ത് ഇറങ്ങുന്ന വേളയിലും അവനെ ബാധിച്ചേക്കുമെന്ന് അവൻ ഭയക്കുന്ന ഏതൊരു ഉപദ്രവവും തടുക്കാൻ സഹായകമായ രക്ഷാമാർഗവും അഭയവും നബി -ﷺ- തൻ്റെ ഉമ്മത്തിന് പഠിപ്പിച്ചു നൽകുന്നു. അത് സാധാരണ യാത്രാ വേളകളിലായാലും ഉല്ലാസയാത്രകളിലായാലും ശരി. എല്ലാ ശ്രേഷ്ഠതകളുടെയും അനുഗ്രഹങ്ങളുടെയും പ്രയോജനങ്ങളുടെയും പൂർണ്ണതയുള്ള, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും സുരക്ഷിതമായ അല്ലാഹുവിൻ്റെ വചനങ്ങൾ കൊണ്ട് ഉപദ്രവകരമായ എല്ലാ സൃഷ്ടികളിൽ നിന്നും അവൻ രക്ഷ തേടുകയും അല്ലാഹുവിൽ ഭരമേല്പിക്കുകയും ചെയ്യുന്നു ഈ പ്രാർത്ഥനയിലൂടെ. ഈ പ്രാർത്ഥന ചൊല്ലിയ സ്ഥലത്ത് നിന്ന് അവൻ യാത്രയാകുന്നത് വരെ അവനെ ഉപദ്രവമേൽപ്പിച്ചേക്കാവുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അതോടെ അവൻ നിർഭയനായിരിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിനോട് രക്ഷ തേടുക എന്നത് ആരാധനയാണ്. അല്ലാഹുവിനെ കൊണ്ടോ അവൻ്റെ നാമവിശേഷണങ്ങൾ കൊണ്ടോ ആണ് രക്ഷാതേട്ടം നടത്തേണ്ടത്.
  2. അല്ലാഹുവിൻ്റെ സംസാരം മുൻനിർത്തി കൊണ്ട് അല്ലാഹുവിനോട് രക്ഷ തേടുന്നത് അനുവദനീയമാണ്. കാരണം അല്ലാഹുവിൻ്റെ വിശേഷണങ്ങളിലൊന്നാണ് അവൻ്റെ സംസാരം. എന്നാൽ സൃഷ്ടികളെ കൊണ്ട് രക്ഷ തേടുക എന്നത് പാടില്ല; അത് ബഹുദൈവാരാധനയിലാണ് പെടുക.
  3. ഈ പ്രാർത്ഥനയുടെ ശ്രേഷ്ഠതയും അതിനെ കൊണ്ട് ലഭിക്കുന്ന മഹത്തരമായ അനുഗ്രഹവും.
  4. ദിക്റുകൾ കൊണ്ട് സംരക്ഷണം തേടുക എന്നത് ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കും.
  5. അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് രക്ഷ തേടുക എന്നത് ഇസ്‌ലാമികമല്ല. ജിന്നുകളെ കൊണ്ടോ മാരണക്കാരെ കൊണ്ടോ മന്ത്രവാദികളെ കൊണ്ടോ രക്ഷ തേടാൻ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല.
  6. നാട്ടിലോ യാത്രകൾക്കിടയിൽ അന്യനാട്ടിലോ ഒരു സ്ഥലത്ത് ഇറങ്ങേണ്ടി വന്നാൽ ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലേണ്ടതാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية الطاجيكية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف البلغارية Azerianina الأوكرانية الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ