عَنْ عَائِشَةَ أُمِّ المُؤمنينَ رضي الله عنها قَالَتْ:
دَخَلَ عَلَيَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَقَدْ سَتَرْتُ سَهْوَةً لِي بِقِرَامٍ فِيهِ تَمَاثِيلُ، فَلَمَّا رَآهُ هَتَكَهُ وَتَلَوَّنَ وَجْهُهُ وَقَالَ: «يَا عَائِشَةُ، أَشَدُّ النَّاسِ عَذَابًا عِنْدَ اللهِ يَوْمَ الْقِيَامَةِ الَّذِينَ يُضَاهُونَ بِخَلْقِ اللهِ» قَالَتْ عَائِشَةُ: «فَقَطَعْنَاهُ فَجَعَلْنَا مِنْهُ وِسَادَةً أَوْ وِسَادَتَيْنِ».
[صحيح] - [متفق عليه] - [صحيح مسلم: 2107]
المزيــد ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ഒരിക്കൽ നബി -ﷺ- എൻ്റെയരികിൽ പ്രവേശിച്ചു. ഞാൻ എൻ്റെ ചെറിയ പത്തായം ഒരു വിരിപ്പ് കൊണ്ട് മറച്ചിരുന്നു; അതിന്മേലാകട്ടെ ചില ചിത്രങ്ങളുമുണ്ടായിരുന്നു. നബി -ﷺ- അത് കണ്ടപ്പോൾ അവിടുന്ന് അത് എടുത്തു നീക്കുകയും, അവിടുത്തെ മുഖം വിവർണ്ണമാവുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "ആഇശാ! ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നവർക്കാണ്." ആഇശാ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞങ്ങൾ ആ വിരിപ്പ് മുറിക്കുകയും, അതിൽ നിന്ന് ഒന്നോ രണ്ടോ തലയിണകൾ ഉണ്ടാക്കുകയും ചെയ്തു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2107]
നബി -ﷺ- ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവരുടെ വസ്തുക്കളും മറ്റും ഇട്ടുവെക്കാറുണ്ടായിരുന്ന ഒരു ചെറിയ പത്തായപ്പുരയുടെ മുകളിൽ ഒരു വിരിപ്പ് ഇട്ടിരിക്കുന്നത് കണ്ടു. അതിലാകട്ടെ, ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങളുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ നബി -ﷺ- യുടെ മുഖം വിവർണ്ണമാവുകയും, അവിടുന്ന് ആ വിരിപ്പ് അവിടെ നിന്ന് എടുത്തു മാറ്റുകയും ചെയ്തു. ശേഷം നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ജനങ്ങളിൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടികളോട് തങ്ങളുടെ ചിത്രപ്പണികളിലൂടെ സാദൃശ്യം വരുത്താൻ ശ്രമിക്കുന്നവർക്കായിരിക്കും." ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "അങ്ങനെ ഞങ്ങൾ അത് ഒന്നോ രണ്ടോ തലയിണകളാക്കി മാറ്റി."