عَنِ ابْنِ عَبَّاسٍ رضي الله عنهما:
أَنَّ رَجُلًا أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَكَلَّمَهُ فِي بَعْضِ الْأَمْرِ، فَقَالَ: مَا شَاءَ اللهُ وَشِئْتَ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَجَعَلْتَنِي لِلَّهِ عَدْلًا؟ قُلْ: مَا شَاءَ اللهُ وَحْدَهُ».
[إسناده حسن] - [رواه ابن ماجه والنسائي في الكبرى وأحمد] - [السنن الكبرى للنسائي: 10759]
المزيــد ...
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
ഒരാൾ നബി -ﷺ- യുടെ അടുക്കൽ വരികയും ചില കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ എന്നെ അല്ലാഹുവിന് തുല്യനാക്കുകയാണോ?? 'അല്ലാഹു; അവനൊരുവൻ മാത്രം ഉദ്ദേശിച്ചാൽ' എന്ന് നീ പറയുക."
[അതിന്റെ പരമ്പര ഹസനാകുന്നു] - - [السنن الكبرى للنسائي - 10759]
ഒരിക്കൽ ഒരാൾ നബി -ﷺ- യുടെ അരികിൽ വരികയും, അവിടുത്തോട് തൻ്റെ എന്തോ ഒരു വിഷയം സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." നബി -ﷺ- ഈ വാക്ക് ശക്തമായി എതിർത്തു. സൃഷ്ടികളുടെ ഉദ്ദേശ്യത്തെ അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തോട് ചേർത്തു 'അല്ലാഹുവിൻ്റെയും ഇന്നയാളുടെയും ഉദ്ദേശ്യം' എന്ന് പറയൽ ചെറിയ ശിർക്കിൽ ഉൾപ്പെടുന്നതാണ് എന്ന് അറിയിക്കുകയും ചെയ്തു. അതിനാൽ അങ്ങനെ പറയൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. ശേഷം പറയേണ്ട ശരിയായ രൂപം നബി -ﷺ- അയാൾക്ക് പഠിപ്പിച്ചു കൊടുത്തു. 'അല്ലാഹു; അവൻ മാത്രം ഉദ്ദേശിച്ചാൽ' എന്നാണ് പറയേണ്ടത്. അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിലും തീരുമാനത്തിലും അവൻ ഏകനാണ്. അതിൽ മറ്റൊരാളെയും യാതൊരു രൂപത്തിലും ഒരേ നിലയിൽ ചേർത്തു പറയാൻ പാടില്ല.