عن أبي الهيَّاج الأسدي قال:
قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ: أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ، وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ.
[صحيح] - [رواه مسلم] - [صحيح مسلم: 969]
المزيــد ...
അബുൽ ഹയ്യാജ് അൽഅസദി -رحمه الله- നിവേദനം:
എന്നോട് അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- എന്നെ നിയോഗിച്ച കാര്യത്തിന് ഞാൻ നിന്നെയും നിയോഗിക്കട്ടെയോ?! ഒരു വിഗ്രഹവും തുടച്ചു നീക്കാതെ വിടരുത്. ഒരു കെട്ടിയുയർത്തപ്പെട്ട ഖബ്റും നിരപ്പാക്കാതെ ഉപേക്ഷിക്കരുത്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 969]
നബി -ﷺ- തൻ്റെ സ്വഹാബികളെ ആരാധിക്കപ്പെടുന്ന രൂപങ്ങളും ചിത്രങ്ങളും തുടച്ചു നീക്കുകയും ഇല്ലാതാക്കുകയും ചെയ്യാതെ വിടരുത് എന്ന് കൽപ്പിച്ചു കൊണ്ട് നിയോഗിക്കാറുണ്ടായിരുന്നു. ആത്‌മാവുള്ളവയുടെ മുഴുവൻ പ്രതിമകളും ചിത്രങ്ങളും ഇങ്ങനെ നീക്കം ചെയ്യാൻ പറയപ്പെട്ടതിൽ ഉൾപ്പെടും.
അതോടൊപ്പം ഉയർന്നു നിൽക്കുന്ന ഏതൊരു ഖബ്റും ഭൂമിയോട് ചേർത്തി നിരപ്പാക്കണമെന്നും അവിടുന്ന് അവരോട് കൽപ്പിക്കുമായിരുന്നു. ഖബ്റിന് മുകളിലുള്ള നിർമ്മിതികൾ തകർക്കുകയും, ഭൂമിയിൽ നിന്ന് അധികം ഉയർന്നു നിൽക്കാത്ത വിധത്തിൽ അതിനെ നിരപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു അതിൻ്റെ ഉദ്ദേശം. ഖബ്റുകൾ ഒരു ചാണിനോളം മാത്രമേ ഉയരമുണ്ടാകാൻ പാടുള്ളൂ.