عَن أَبي هُرَيْرَةَ رضي الله عنه قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«الْحَلِفُ مَنْفَقَةٌ لِلسِّلْعَةِ، مَمْحَقَةٌ لِلرِّبْحِ».
[صحيح] - [متفق عليه] - [صحيح مسلم: 1606]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"ശപഥം കച്ചവടച്ചരക്ക് വിറ്റഴിക്കുമെങ്കിലും ലാഭം തുടച്ചുനീക്കും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1606]
കച്ചവട വ്യവഹാരങ്ങളിൽ സത്യമാണ് പറയുന്നതെങ്കിൽ പോലും ശപഥം ചെയ്യുന്നതും അത് അധികരിപ്പിക്കുന്നതും ഒഴിവാക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. കച്ചവടച്ചരക്ക് വിറ്റുപോകാൻ അത് സഹായിച്ചേക്കുമെങ്കിലും അത് മൂലം ലഭിക്കുന്ന ലാഭത്തിലും സമ്പത്തിലുമുള്ള ബറകത്ത് (അനുഗ്രഹം) നഷ്ടമാകാൻ അത് വഴിയൊരുക്കുന്നതാണ്. മോഷണമോ തീപിടുത്തമോ പ്രളയമോ കൊള്ളക്കാരുടെ അതിക്രമമോ മറ്റെന്തെങ്കിലും ദുരിതങ്ങളോ ബാധിച്ചു കൊണ്ട് സമ്പത്ത് നഷ്ടമാകാനുള്ള വഴികൾ അത്തരം സമ്പത്തിൻ്റെ കാര്യത്തിൽ അല്ലാഹു നിശ്ചയിക്കുന്നതാണ്.