عن أنس رضي الله عنه قال: قال النبي صلى الله عليه وسلم:
«لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ».
[صحيح] - [متفق عليه] - [صحيح البخاري: 15]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 15]
ഒരു മുസ്‌ലിം തൻ്റെ മാതാവിനോടും പിതാവിനോടും മകനോടും മകളോടും മറ്റ് സർവ്വ ജനങ്ങളോടും ഉള്ള സ്‌നേഹത്തെക്കാൾ നബി -ﷺ- യോടുള്ള സ്‌നേഹത്തിന് മുൻഗണന നൽകുന്നതുവരെ വിശ്വാസത്തിൽ പൂർണനാവുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. നബി -ﷺ- യോടുള്ള ഈ സ്നേഹം അവിടുത്തെ അനുസരിക്കുന്നതിനും അവിടുത്തെ സഹായിക്കുന്നതിനും അവിടുത്തെ ധിക്കരിക്കാതിരിക്കുന്നതിനും പ്രേരിപ്പിക്കുന്ന യഥാർത്ഥ സ്നേഹമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കുക.