عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ، وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ، وَرَغِمَ أَنْفُ رَجُلٍ أَدْرَكَ عِنْدَهُ أَبَوَاهُ الكِبَرَ فَلَمْ يُدْخِلاَهُ الجَنَّةَ».
[صحيح] - [رواه الترمذي وأحمد] - [سنن الترمذي: 3545]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"എന്നെ കുറിച്ച് തൻ്റെ അടുക്കൽ പരാമർശിക്കപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത്ത് ചൊല്ലാത്തവന് നാശമുണ്ടാകട്ടെ! ഒരാൾക്ക് റമദാൻ വന്നെത്തുകയും ശേഷം അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതിന് മുൻപ് അത് അവനിൽ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവനും നാശമുണ്ടാകട്ടെ! വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയവനും നാശമുണ്ടാകട്ടെ!"
[സ്വഹീഹ്] - - [سنن الترمذي - 3545]
'ഒരാളുടെ മൂക്ക് മണ്ണിൽ പുരളട്ടെ' എന്ന് പദാനുപദാർത്ഥം നൽകാവുന്ന വാക്കുകൾ കൊണ്ട് നബി -ﷺ- മൂന്ന് വിഭാഗത്തിനെതിരെ പ്രാർത്ഥിക്കുന്നു. അവർക്ക് നിന്ദ്യതയും നഷ്ടവും അപമാനവും ഉണ്ടാകട്ടെ എന്നാണ് ആ വാക്കിൻ്റെ ഉദ്ദേശ്യം. ഒന്നാമത്തെ വിഭാഗം: തങ്ങൾക്കരികിൽ നബി -ﷺ- യുടെ പേര് പരാമർശിക്കപ്പെട്ടതിനു ശേഷം -സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നോ സമാനമായതോ പറഞ്ഞു കൊണ്ട്- അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാത്തവരാണ്. രണ്ടാമത്തെ വിഭാഗം: റമദാൻ മാസം വന്നെത്തുകയും, ആ മാസത്തിൽ നന്മകൾ പ്രവർത്തിക്കുന്നതിൽ കുറവ് വരുത്തിയതിനാൽ തിന്മകൾ പൊറുക്കപ്പെടാത്ത വിധത്തിൽ ആ മാസം അവസാനിച്ചു പോവുകയും ചെയ്ത കൂട്ടരാണ്. മൂന്നാമത്തെ വിഭാഗം: വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവരോട് ധിക്കാരം പ്രവർത്തിച്ചതിനാലും അവരോടുള്ള ബാധ്യതകളിൽ കുറവ് വരുത്തിയതിനാലും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാതെ പോയവരാണ്.