عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ عَنْ أَبِيهِ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«مَنْ أَكَلَ طَعَامًا فَقَالَ: الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ».
[حسن] - [رواه أبو داود والترمذي وابن ماجه وأحمد] - [سنن الترمذي: 3458]
المزيــد ...
സഹ്ൽ ബ്നു മുആദ് ബ്നു അനസ് തൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
[ഹസൻ] - - [سنن الترمذي - 3458]
ഭക്ഷണം കഴിച്ച ശേഷം അല്ലാഹുവിനെ സ്തുതിക്കാനും, താൻ കഴിച്ച ഈ ഭക്ഷണം കണ്ടെത്താനോ, അത് ഭക്ഷിക്കാനോ അല്ലാഹുവിനെ കൊണ്ടും അവൻ്റെ സഹായം കൊണ്ടുമല്ലാതെ സാധിക്കില്ല എന്ന് സ്മരിക്കാനും നബി -ﷺ- പഠിപ്പിക്കുന്നു. ഈ ആശയമുള്ള പ്രാർത്ഥന ചൊല്ലിയ വ്യക്തിക്ക് അവൻ്റെ കഴിഞ്ഞു പോയ ചെറുപാപങ്ങൾ ഇതിലൂടെ പൊറുത്തു കൊടുക്കപ്പെടുന്നതാണ് എന്ന സന്തോഷവാർത്തയും നബി -ﷺ- അറിയിക്കുന്നു.