عن أَبِي أُمَامَةَ إِياسِ بنِ ثَعْلَبَةَ الحَارِثِيِّ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنِ اقْتَطَعَ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ، فَقَدْ أَوْجَبَ اللهُ لَهُ النَّارَ، وَحَرَّمَ عَلَيْهِ الْجَنَّةَ» فَقَالَ لَهُ رَجُلٌ: وَإِنْ كَانَ شَيْئًا يَسِيرًا يَا رَسُولَ اللهِ؟ قَالَ: «وَإِنْ قَضِيبًا مِنْ أَرَاكٍ».
[صحيح] - [رواه مسلم] - [صحيح مسلم: 137]
المزيــد ...
അബൂ ഉമാമ ഇയാസ് ബ്നു ഥഅ്ലബഃ അൽ ഹാരിഥി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഒരു മുസ്ലിമിൻ്റെ അവകാശം തൻ്റെ ശപഥം കൊണ്ട് കവർന്നെടുത്താൽ അല്ലാഹു അവന് നരകം നിർബന്ധമാക്കുകയും, സ്വർഗം ഹറാമാക്കുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ നിസ്സാരമായ ഒരു കാര്യമാണെങ്കിലും?!" അവിടുന്ന് പറഞ്ഞു: "ഒരു അറാകിൻ്റെ കൊള്ളിയാണെങ്കിലും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 137]
അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്തു കൊണ്ട് മുസ്‌ലിമായ ഒരാളുടെ അവകാശം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് ഗുരുതരമായ താക്കീതാണ് നബി (ﷺ) ഈ ഹദീഥിലൂടെ നൽകുന്നത്. നരകം അർഹമാകുന്നതും, സ്വർഗം ഹറാമാകുന്നതുമായ തിന്മയാണ് അവർ അതിലൂടെ പ്രവർത്തിക്കുന്നത്. അല്ലാഹുവിങ്കൽ ഗുരുതരമായ വൻപാപങ്ങളിൽ പെട്ട കാര്യമാണത്. നബി (ﷺ) യുടെ ഈ വാക്ക് കേട്ടപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ കുറച്ചെന്തെങ്കിലും ലഭിക്കുന്നതിന് വേണ്ടിയാണ് ഒരാൾ ശപഥം ചെയ്തതെങ്കിലോ?!" നബി (ﷺ) പറഞ്ഞു: "അറാക്കിൻ്റെ മരത്തിൽ നിന്ന് പറിച്ചെടുക്കുന്ന ഒരു അറാക്കിൻ്റെ കൊള്ളിക്ക് വേണ്ടിയാണെങ്കിലും (അത് അപ്രകാരം തന്നെ)."