ഹദീസ് വിജ്ഞാനകോശത്തിനും അവയുടെ പരിഭാഷകൾക്കും വേണ്ടിയുള്ള പദ്ധതി:
ഇസ്ലാമിക ഉള്ളടക്കങ്ങളിൽ ആവർത്തിച്ചുവന്ന പ്രവാചക ഹദീസുകൾ തിരഞ്ഞെടുക്കുന്നതിനും, അവ പൂർണവും ലളിതവുമായ രൂപത്തിൽ വിശദീകരിക്കുന്നതിനും ശേഷം കൃത്യമായ നടപടിക്രമങ്ങൾക്കനുസരിച്ച് ഉയർന്ന നിലവാരത്തിൽ പ്രശസ്തമായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സൗജന്യമായി ലഭ്യമാക്കുന്നതിനുമുള്ള പൂർണ സംയോജിത പദ്ധതിയാകുന്നു ഇത്..
ലക്ഷ്യങ്ങൾ:
ഹദീസുകളുടെ വിവർത്തനങ്ങൾക്കായി സൗജന്യവും വിശ്വസനീയവുമായ അന്താരാഷ്ട്ര റഫറൻസ് ഉണ്ടാക്കൽ.
വിവർത്തകന്മാർക്ക് ഹദീസുകളുടെ വിവർത്തനത്തിനായി ഇലക്ട്രോണിക് മെമ്മറി ലഭ്യമാക്കുക..
ലഭ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും ആവശ്യക്കാർക്ക് പരിഭാഷ എത്തിക്കുക.
വിജ്ഞാനകോശത്തിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
ഉൾക്കൊള്ളൽ.
സൗജന്യം.
വിവിധ വിവർത്തനങ്ങൾ.
തുടർച്ചയായ വികസനം.
നൈപുണ്യം.
നിർമാണ വികസന ഘട്ടങ്ങൾ:
അറബി ഭാഷയിൽ വിജ്ഞാനകോശം ഉണ്ടാക്കൽ.
വിജ്ഞാനകോശം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യൽ.
വിജ്ഞാനകോശം ഓൺലൈനായി പ്രസിദ്ധീകരിക്കൽ.
വിജ്ഞാനകോശവും അതിൻ്റെ പരിഭാഷകളും തുടർച്ചയായി വികസിപ്പിക്കൽ.