عَنِ النُّعْمَانِ بْنِ بَشِيرٍ رَضيَ اللهُ عنهُما:
أَنَّ أُمَّهُ بِنْتَ رَوَاحَةَ سَأَلَتْ أَبَاهُ بَعْضَ الْمَوْهِبَةِ مِنْ مَالِهِ لِابْنِهَا، فَالْتَوَى بِهَا سَنَةً ثُمَّ بَدَا لَهُ، فَقَالَتْ: لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى مَا وَهَبْتَ لِابْنِي، فَأَخَذَ أَبِي بِيَدِي وَأَنَا يَوْمَئِذٍ غُلَامٌ، فَأَتَى رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولَ اللهِ، إِنَّ أُمَّ هَذَا بِنْتَ رَوَاحَةَ أَعْجَبَهَا أَنْ أُشْهِدَكَ عَلَى الَّذِي وَهَبْتُ لِابْنِهَا، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يَا بَشِيرُ، أَلَكَ وَلَدٌ سِوَى هَذَا؟» قَالَ: نَعَمْ، فَقَالَ: «أَكُلَّهُمْ وَهَبْتَ لَهُ مِثْلَ هَذَا؟» قَالَ: لَا، قَالَ: «فَلَا تُشْهِدْنِي إِذن، فَإِنِّي لَا أَشْهَدُ عَلَى جَوْرٍ»، ولِمُسْلِمٍ: «فَأَشْهِدْ عَلَى هَذَا غَيْرِي».
[صحيح] - [متفق عليه، وله ألفاظ عديدة] - [صحيح مسلم: 1623]
المزيــد ...
നുഅ്മാൻ ബ്നു ബശീർ (رضي الله عنه) നിവേദനം:
അദ്ദേഹത്തിൻ്റെ മാതാവ് (അംറഃ) ബിൻത് റവാഹഃ അദ്ദേഹത്തിൻ്റെ പിതാവിനോട് തൻ്റെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷത്തോളം അദ്ദേഹം അതിൽ നിന്ന് പിന്തിനിൽക്കുകയും, പിന്നീട് അപ്രകാരം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോൾ ബിൻത് റവാഹഃ പറഞ്ഞു: "എൻ്റെ മകന് സമ്മാനം നൽകുന്നതിന് അല്ലാഹുവിൻ്റെ റസൂൽ -ﷺ- സാക്ഷ്യം വഹിക്കുന്നത് വരെ ഞാൻ തൃപ്തിപ്പെടുകയില്ല."
(നുഅ്മാൻ പറയുന്നു:) അങ്ങനെ എൻ്റെ പിതാവ് എൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു. അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇവൻ്റെ ഉമ്മ, റവാഹയുടെ മകൾ അവളുടെ മകന് ഞാൻ നൽകുന്ന സമ്മാനത്തിന് താങ്കൾ സാക്ഷ്യം വഹിക്കണമെന്ന് ആഗ്രഹിക്കുന്നു."
അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ ബശീർ! ഇവനല്ലാതെ നിനക്ക് വേറെയും മക്കളുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "ഇതു പോലുള്ളത് അവർക്കെല്ലാം നീ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല."
അപ്പോൾ നബി -ﷺ- പറഞ്ഞു: "അങ്ങനെയെങ്കിൽ എന്നെ നീ സാക്ഷ്യം നിർത്തേണ്ടതില്ല. അനീതിക്ക് ഞാൻ സാക്ഷ്യം വഹിക്കുകയില്ല."
ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "എങ്കിൽ മറ്റാരെയെങ്കിലും നീ സാക്ഷി നിർത്തിക്കൊള്ളുക!"
[സ്വഹീഹ്] - [متفق عليه وله ألفاظ عديدة] - [صحيح مسلم - 1623]
നുഅ്മാൻ ബ്നു ബശീർ (رضي الله عنهما) തൻ്റെ മാതാവായ അംറഃ ബിൻത് റവാഹഃ (رضي الله عنها) തൻ്റെ പിതാവിനോട് അവരുടെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ട സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ഒരു വർഷത്തോളം അതിൽ വൈമനസ്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് അവരുടെ ആവശ്യപ്രകാരം നുഅ്മാനിന് ഒരു സമ്മാനം നൽകാൻ തന്നെ തീരുമാനിച്ചു. അപ്പോൾ നുഅ്മാനിൻ്റെ മാതാവ് പറഞ്ഞു: താങ്കൾ എൻ്റെ മകന് സമ്മാനം നൽകുന്നതിന് നബി (ﷺ) യെ സാക്ഷി നിർത്താതെ എനിക്ക് തൃപ്തിയാവുകയില്ല. അങ്ങനെ അദ്ദേഹം നുഅ്മാനിൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു, അന്ന് അദ്ദേഹം (നുഅ്മാൻ) ചെറിയ കുട്ടിയായിരുന്നു. നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇവന് ഞാൻ സമ്മാനം നൽകുന്നതിന് താങ്കൾ സാക്ഷിയാകാൻ ഇവൻ്റെ ഉമ്മ ആഗ്രഹിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: ഹേ ബശീർ! താങ്കൾക്ക് ഇവനല്ലാതെ വേറെയും മക്കളുണ്ടോ?! അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "അവർക്കെല്ലാം ഇതു പോലെ താങ്കൾ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ എന്നെ താങ്കൾ സാക്ഷ്യം നിർത്തേണ്ടതില്ല. ഞാൻ അക്രമത്തിനും അനീതിക്കും സാക്ഷി നിൽക്കുന്നതല്ല." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: നബി -ﷺ- അദ്ദേഹത്തെ ആക്ഷേപിച്ചു കൊണ്ട് പറഞ്ഞു: "ഈ അക്രമത്തിന് നീ ഞാനല്ലാത്ത മറ്റാരെയെങ്കിലും സാക്ഷി നിർത്തി കൊള്ളുക."