+ -

عَنْ حُذَيْفَةَ رضي الله عنه قَالَ:
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ.

[صحيح] - [متفق عليه] - [صحيح البخاري: 245]
المزيــد ...

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ സിവാക് കൊണ്ട് തൻ്റെ വായ വൃത്തിയാക്കുമായിരുന്നു.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 245]

വിശദീകരണം

നബി -ﷺ- ധാരാളമായി പല്ലു തേക്കുന്ന വ്യക്തിയായിരുന്നു. അവിടുന്ന് അതിനായി കൽപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ പല്ലു തേക്കുന്നത് കൂടുതൽ പുണ്യകരമായി തീരുന്ന ചില സന്ദർഭങ്ങളുണ്ട്. രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന സന്ദർഭം അതിലൊന്നാണ്. നബി -ﷺ- ഈ സന്ദർഭത്തിൽ തൻ്റെ പല്ലു തേക്കുകയും സിവാക്ക് കൊണ്ട് വായ വൃത്തിയാക്കുകയും ചെയ്യാറുണ്ടായിരുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية النيبالية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. രാത്രി ഉറക്കത്തിന് ശേഷം പല്ലു തേക്കുന്നത് കൂടുതൽ പുണ്യകരമാണ്. കാരണം ഉറക്കം വായയുടെ മണം മാറ്റാൻ കാരണമാകും. പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സിവാക്ക്. (നബി -ﷺ- ഉപയോഗിച്ചിരുന്നത് അറാക്കിൻ്റെ കൊള്ളിയായിരുന്നു).
  2. വായക്ക് മോശം മണം വരുമ്പോഴെല്ലാം പല്ലു തേക്കൽ പ്രബലമായ സുന്നത്താണ്. മേലെ പറഞ്ഞ കാരണം തന്നെയാണ് അതിന് പിന്നിലുള്ളത്.
  3. ശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് പൊതുവെ മതത്തിൽ നിർദേശിക്കപ്പെട്ട കാര്യമാണ്. നബി -ﷺ- യുടെ ചര്യയിൽ പെട്ടതും, ഉന്നതമായ മര്യാദകളിൽ പെട്ടതുമാണത്.
  4. പല്ലു തേക്കുമ്പോൾ വായ മുഴുവൻ വൃത്തിയാക്കണം. പല്ലും, മോണയും, നാവും അതിൽ ഉൾപ്പെടും.
  5. സിവാക്ക് എന്നാൽ അറാക്കിൻ്റെയും മറ്റും മരങ്ങളിൽ നിന്ന് മുറിച്ചെടുക്കുന്ന കമ്പാണ്. പല്ലും വായയും വൃത്തിയാക്കുന്നതിനും വായ ശുദ്ധീകരിക്കുന്നതിനും മോശം മണം നീക്കുന്നതിനുമെല്ലാം ഇത് ഉപയോഗപ്പെടുത്തപ്പെടാറുണ്ട്.
കൂടുതൽ