عن عائشة رضي الله عنها : أن النبي صلى الله عليه وسلم قال: «السِّواك مَطْهَرَةٌ للْفَم مَرْضَاةٌ لِلرَّبِّ».
[صحيح] - [رواه النسائي وأحمد والدارمي]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "പല്ലു തേക്കുക എന്നത് വായക്ക് ശുദ്ധിയും, റബ്ബിന് തൃപ്തികരവുമാണ്."
സ്വഹീഹ് - നസാഈ ഉദ്ധരിച്ചത്

വിശദീകരണം

പല്ലു തേക്കുക എന്നത് വായയിലെ മാലിന്യങ്ങളും മോശം ഗന്ധവും മറ്റു ഉപദ്രവകരമായ കാര്യങ്ങളും നീക്കം ചെയ്യുന്നതാണ്. വായയിലെ മോശം മണം മാറ്റാൻ സഹായിക്കുന്ന ഏതൊരു വസ്തു കൊണ്ട് പല്ലു തേച്ചാലും ഈ സുന്നത്ത് നേടാൻ കഴിയുന്നതാണ്. ഉദാഹരണത്തിന് ബ്രഷോ പേസ്റ്റോ മാലിന്യം നീക്കം ചെയ്യാൻ കഴിയുന്ന മറ്റെന്തെങ്കിലും വസ്തുവോ ആയാലും കുഴപ്പമില്ല. പല്ലു തേക്കൽ അല്ലാഹുവിന് തൃപ്തികരമാണ് എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശം അത് അല്ലാഹു അവൻ്റെ അടിമയെ തൃപ്തിപ്പെടാൻ കാരണമാകും എന്നാണ്. പല്ലു തേക്കുന്നത് കൊണ്ട് മറ്റനേകം ഉപകാരങ്ങളുണ്ട് എന്ന് പണ്ഡിതന്മാർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അത് വായയുടെ മണം നന്നാക്കുകയും, പല്ലിൻ്റെ ഊനുകൾക്ക് ശക്തി നൽകുകയും, കാഴ്ച നന്നാക്കുകയും, കഫം ഇല്ലാതെയാക്കുകയും ചെയ്യുന്നതാണ്. സുന്നത്തിനോടുള്ള യോജിപ്പും, മലക്കുകളെ സന്തോഷിപ്പിക്കുക എന്നതും അതിലൂടെ സാധ്യമാണ്. പല്ലു തേക്കുന്നത് നന്മകളിൽ വർദ്ധനവ് ഉണ്ടാക്കുകയും, ആമാശയം നന്നാക്കുകയും ചെയ്യും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു
വിവർത്തനം പ്രദർശിപ്പിക്കുക

من فوائد الحديث

  1. * പല്ലു തേക്കുക എന്നത് വായ ശുദ്ധീകരിക്കാനുള്ള മാർഗമാണ്.
  2. * അല്ലാഹു ശുദ്ധി ഇഷ്ടപ്പെടുന്നു. ശുദ്ധി പാലിക്കുന്നവരെയും അവൻ ഇഷ്ടപ്പെടുന്നു. അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാനുള്ള കാര്യങ്ങൾ അവൻ മതനിയമമാക്കിയത് അതിനാലാണ്.
  3. * പല്ലു തേക്കുക എന്ന പ്രവൃത്തിയുടെ ശ്രേഷ്ഠത.
  4. * പല്ലു തേക്കുന്നത് അധികരിപ്പിക്കാൻ നബി -ﷺ- തൻ്റെ ഉമ്മത്തിനെ ഈ ഹദീഥിലൂടെ പ്രോത്സാഹിപ്പിക്കുന്നു.
  5. * നോമ്പുകാരന് പല്ലുതേക്കൽ അനുവദനീയമാണ്. അത് പകലിൻ്റെ ആദ്യത്തിലോ അവസാനത്തിലോ ആകാം. കാരണം ഹദീഥ് നിരുപാധികം പല്ലു തേക്കുന്നതിനെ പുകഴ്ത്തിയിരിക്കുന്നു.
  6. * അല്ലാഹു അവൻ്റെ അടിമയെ തൃപ്തിപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാണ് പല്ലു തേക്കുക എന്നത്.
  7. * തൃപ്തിപ്പെടുക എന്നത് അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്.