+ -

وعن ابن عمر رضي الله عنهما عن النبي صلى الله عليه وسلم قال: «أحْفُوا الشَّوَارِبَ وأَعْفُوا اللِّحَى».
[صحيح] - [متفق عليه، وهذا لفظ مسلم]
المزيــد ...

ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്, പദം മുസ്ലിമിന്റേത്

വിശദീകരണം

മുസ്ലിമായ ഓരോ വ്യക്തിയും തൻ്റെ മീശ ചെറുതാക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. നാൽപ്പത് ദിവസത്തിലധികം അത് വെട്ടാതെ വിടാൻ പാടില്ല; എന്നാൽ നാൽപ്പത് ദിവസത്തിന് മുൻപ് മോശമായ രൂപത്തിൽ വളർന്നിട്ടുണ്ടെങ്കിൽ (അപ്പോൾ തന്നെയും വെട്ടണം). അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്തതായി ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീഥാണ് അതിനുള്ള തെളിവ്. അദ്ദേഹം (അനസ്) പറഞ്ഞു: "മീശ ചെറുതാക്കുന്നതിനും, നഖം വെട്ടുന്നതിനും, കക്ഷത്തിലെ രോമം എടുക്കുന്നതിനും, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിനും ഞങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതായത് നാൽപ്പത് ദിവസത്തിലധികം അത് ചെയ്യാതെ വിടരുത്." അബൂദാവൂദിൻ്റെ ഹദീഥിൽ ഇപ്രകാരമാണുള്ളത്: "ഗുഹ്യഭാഗത്തെ രോമം വടിക്കുക, നഖം വെട്ടുക, മീശ ചെറുതാക്കുക എന്നതിന് നബി -ﷺ- നാൽപ്പത് ദിവസത്തിൽ ഒരിക്കൽ എന്ന് ഞങ്ങൾക്ക് അവധി നിശ്ചയിച്ചു തന്നിട്ടുണ്ട്." ഇമാം അഹ്'മദിൻ്റെ മുസ്നദിലും നസാഇയിലും വന്നിട്ടുള്ളത് ഇപ്രകാരമാണ്: (നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ മീശ എടുക്കുന്നില്ലെങ്കിൽ അവൻ നമ്മിൽ പെട്ടവനല്ല." (ശൈഖ് അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.) അതിനാൽ മീശ എടുക്കുക എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. തൊലിയുടെ വെളുപ്പ് കാണുന്ന രൂപത്തിൽ അങ്ങേയറ്റം മീശ വെട്ടിച്ചെറുതാക്കുകയോ, അതല്ലെങ്കിൽ മേൽച്ചുണ്ടിൽ നിന്ന് താഴേക്ക് പോകുകയും ഭക്ഷണത്തിൽ തട്ടുകയും ചെയ്യുന്ന രൂപത്തിലേക്ക് വളരാതെ വെട്ടിച്ചെറുതാക്കുകയും ചെയ്യാം. "താടി വെറുതെ വിടുക" എന്നതാണ് അടുത്ത കാര്യം. മുഖത്തും കവിൾത്തടങ്ങളിലും വരുന്ന രോമങ്ങളാണ് താടിയിൽ ഉൾപ്പെടുക എന്ന് (അറബി) ഭാഷാപണ്ഡിതന്മാർ നിർവ്വചിച്ചിട്ടുണ്ട്. താടി വെറുതെ വിടുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്: അത് വടിക്കുകയോ ചെറുതാക്കുകയോ ചെയ്യാതെ -അത് കുറച്ചായാലും കൂടുതലായാലും- വെറുതെ ഉപേക്ഷിക്കുക എന്നാണ്. കാരണം (ഹദീഥിൽ വന്ന പദമായ) 'ഇഅ്ഫാഅ്' എന്ന വാക്കിൽ ധാരാളമാവുകയും അധികരിപ്പിക്കുകയും ചെയ്യുക എന്ന അർത്ഥങ്ങളുണ്ട്. അപ്പോൾ താടി അധികരിപ്പിക്കുക എന്ന് ആ വാക്കിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. താടി വെറുതെ വിടാൻ കൽപ്പിക്കുന്ന നബി -ﷺ- യുടെ ഹദീഥുകൾ വ്യത്യസ്ത പദങ്ങളിൽ വന്നിട്ടുണ്ട്. (وَفِّرُوا), (أَرْخُوا), (أَعْفُوا) എന്നെല്ലാം വ്യത്യസ്ത പദങ്ങൾ വന്നിട്ടുണ്ട്. അതെല്ലാം താടി വെറുതെ വിടാനും അത് യാതൊരു നിലക്കും ചെറുതാക്കരുതെന്നുമാണ് അറിയിക്കുന്നത്. നബി -ﷺ- യുടെ കാലഘട്ടത്തിൽ പേർഷ്യക്കാരുടെ രീതിയിൽ പെട്ടതായിരുന്നു താടി വടിക്കുക എന്നത്. നബി -ﷺ- പറഞ്ഞു: "നിങ്ങൾ ബഹുദൈവാരാധകരോട് എതിരാവുക." താടി വെറുതെ വിടണമെന്ന നബി -ﷺ- യുടെ കൽപ്പനയോടൊപ്പം അതിൻ്റെ കാരണമായി ബഹുദൈവാരാധകരോട് എതിരാകണമെന്ന് കൂടെ പറഞ്ഞതിൽ നിന്ന് താടി വളർത്തൽ നിർബന്ധമാണ് എന്ന് മനസ്സിലാക്കാം. ബഹുദൈവാരാധകരോട് സദൃശ്യപ്പെടുക എന്നത് പൊതുവെ ഹറാം (നിഷിദ്ധം) ആകുന്നു. നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും ഒരു ജനതയോട് സദൃശ്യരായാൽ അവൻ അവരിൽ പെട്ടവനാകുന്നു."

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * താടി വടിക്കുന്നതും ചെറുതാക്കുന്നതും നിഷിദ്ധമാകുന്നു. താടി വളർത്തുക എന്നത് നിർബന്ധമാകുന്നു. എന്നാൽ മീശ ഇതിന് നേർവിപരീതമാണ്. അത് വെട്ടിക്കളയുകയാണ് വേണ്ടത്.
  2. * മീശ എടുക്കുക എന്നത് നിർബന്ധമാണ്. അത് വെറുതെ വിടുക എന്നത് അനുവദനീയമല്ല. മേൽചുണ്ടിൽ നിന്ന് താഴോട്ട് ഇറങ്ങുന്നത് വെട്ടിക്കൊണ്ടോ, മീശ മുഴുവൻ ചെറുതാക്കി കൊണ്ടോ ഈ കൽപ്പന നിറവേറ്റാവുന്നതാണ്.