عَنْ أَبِي سَعِيدٍ الخُدْرِيِّ رضي الله عنه أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«إِذَا رَأَى أَحَدُكُمُ الرُّؤْيَا يُحِبُّهَا فَإِنَّهَا مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا وَلْيُحَدِّثْ بِهَا، وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ، فَإِنَّمَا هِيَ مِنَ الشَّيْطَانِ، فَلْيَسْتَعِذْ مِنْ شَرِّهَا، وَلاَ يَذْكُرْهَا لِأَحَدٍ، فَإِنَّهَا لَنْ تَضُرَّهُ».
[صحيح] - [رواه البخاري] - [صحيح البخاري: 7045]
المزيــد ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു:
"നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനത് (മറ്റുള്ളവരോട്) പറയുകയും ചെയ്യട്ടെ. ഇനി അവന് വെറുപ്പുണ്ടാക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ
അത് പിശാചിൽ നിന്ന് മാത്രമുള്ളതാണ്. അവൻ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും, ഒരാളോടും അതിനെ കുറിച്ച് പറയാതിരിക്കുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമുണ്ടാക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 7045]
സന്തോഷം നൽകുന്ന നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, അവ കണ്ടാൽ അല്ലാഹുവിനെ അതിൻ്റെ പേരിൽ സ്തുതിക്കണമെന്നും, അത് മറ്റുള്ളവരെ അറിയിക്കാം എന്നും നബി -ﷺ- പഠിപ്പിക്കുന്നു. എന്നാൽ പ്രയാസകരമായതോ ദുഃഖം ജനിപ്പിക്കുന്നതോ ആയ സ്വപ്നങ്ങൾ പിശാചിൽ നിന്നുള്ളത് മാത്രമാണെന്നും, അവ സംഭവിച്ചാൽ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടണമെന്നും, അത് ഒരാളോടും പറയരുതെന്നും അവിടുന്ന് അറിയിച്ചു. എങ്കിൽ ആ സ്വപ്നം അവനെ ഉപദ്രവമേൽപ്പിക്കില്ലെന്നും, നബി -ﷺ- പഠിപ്പിച്ച ഈ മാർഗങ്ങൾ സ്വീകരിക്കുന്നത് അത് മൂലമുണ്ടായേക്കാവുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷ നൽകാനുള്ള കാരണമാണെന്നും അതിൽ നിന്ന് മനസ്സിലാക്കാം.