عَنْ أَبِي مُوسَى رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ اللهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا».
[صحيح] - [رواه مسلم] - [صحيح مسلم: 2759]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2759]
അല്ലാഹു തൻ്റെ ദാസന്മാരുടെ പശ്ചാത്താപവും തൗബയും സ്വീകരിക്കുന്നവനാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാൾ രാവിലെ ഒരു തിന്മ പ്രവർത്തിക്കുകയും രാത്രി അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവൻ്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഒരാൾ രാത്രിയിൽ ഒരു തിന്മ പ്രവർത്തിക്കുകയും പകൽ അതിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ തൗബ സ്വീകരിക്കുന്നതാണ്. തൻ്റെ അടിമയുടെ പശ്ചാത്താപത്തിൽ സന്തോഷമുള്ളവനായും, അത് സ്വീകരിക്കുന്നവനായും അല്ലാഹു അവൻ്റെ കരങ്ങൾ നീട്ടുന്നു. അല്ലാഹുവിൻ്റെ അടുക്കൽ പശ്ചാത്താപത്തിൻ്റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുന്നു; അന്ത്യനാൾ ആരംഭിച്ചു എന്നതിൻ്റെ അടയാളമായി സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നത് വരെ അപ്രകാരം തന്നെ അത് തുടരും. എന്നാൽ സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിച്ചാൽ അതോടെ തൗബയുടെ വാതിലുകൾ അടക്കപ്പെടും.