عَنْ ‌أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«صَلَاةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ إِلَّا الْمَسْجِدَ الْحَرَامَ».

[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ മസ്ജിദിൽ വെച്ച് നിസ്കരിക്കുന്നതിൻ്റെ ശ്രേഷ്ഠത അവിടുന്ന് ഈ ഹദീഥിലൂടെ വ്യക്തമാക്കുന്നു. മക്കയിലുള്ള മസ്ജിദുൽ ഹറം ഒഴിച്ചു നിർത്തിയാൽ, ഭൂമിയിലുള്ള ഏതു മസ്ജിദുകളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാളും ആയിരം ഇരട്ടി പ്രതിഫലം മസ്ജിദുന്നബവിയിൽ വെച്ചുള്ള നിസ്കാരത്തിനുണ്ട്. നബി -ﷺ- യുടെ മസ്ജിദിലുള്ള നിസ്കാരത്തേക്കാൾ ശ്രേഷ്ഠതയുള്ളതാണ് മസ്ജിദുൽ ഹറമിൽ വെച്ചുള്ള നിസ്കാരം എന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മസ്ജിദുൽ ഹറമിൽ വെച്ചും, മസ്ജിദുന്നബവിയിൽ വെച്ചും നിസ്കരിക്കുന്നതിന് പ്രതിഫലം ഇരട്ടിയാക്കപ്പെടുന്നതാണ്.
  2. മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം മറ്റു മസ്ജിദുകളിൽ നിസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ഉത്തമമാണ്.
കൂടുതൽ