عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«أَتِمُّوا الصَّفَّ المُقَدَّمَ، ثُمَّ الَّذِي يَلِيهِ، فَمَا كَانَ مِنْ نَقْصٍ فَلْيَكُنْ فِي الصَّفِّ المُؤَخَّرِ».

[صحيح] - [رواه أبو داود والنسائي] - [سنن أبي داود: 671]
المزيــد ...

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ ആദ്യത്തെ സ്വഫ്ഫ് (അണി) പൂർത്തിയാക്കുക; ശേഷം അതിനോട് അടുത്തതും. ഇനി വല്ല കുറവും ഉണ്ടെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിലായിരിക്കട്ടെ."

[സ്വഹീഹ്] - [رواه أبو داود والنسائي] - [سنن أبي داود - 671]

വിശദീകരണം

ജമാഅത്തായി നിസ്കരിക്കുന്ന പുരുഷന്മാരോട് ആദ്യത്തെ സ്വഫ്ഫ് പൂർത്തിയാക്കാനും, ശേഷം അതിനോട് അടുത്ത സ്വഫ്ഫ് പൂർത്തിയാക്കാനും നബി -ﷺ- കൽപ്പിക്കുന്നു. ഇപ്രകാരം അവസാനത്തെ സ്വഫ്ഫ് വരെ കൊണ്ടുപോകണം. ഇനി ഏതെങ്കിലുമൊരു സ്വഫ്ഫിൽ വല്ല കുറവും ഉണ്ടാവുകയാണെങ്കിൽ, അത് അവസാനത്തെ സ്വഫ്ഫിലായിരിക്കണം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സ്വഫ്ഫുകൾ ശരിയാക്കുന്നതിലെ സുന്നത്ത്.
  2. നിസ്കരിക്കുന്നവർ മുൻനിരകളിലെ സ്വഫ്ഫുകളിൽ വിടവ് വരുത്താൻ പാടില്ല; മറിച്ച്, കുറവ് ഉണ്ടാകുകയാണെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിൽ മാത്രമായിരിക്കണം.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ