+ -

عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ أَعَدَّ اللهُ لَهُ فِي الْجَنَّةِ نُزُلًا، كُلَّمَا غَدَا أَوْ رَاحَ».

[صحيح] - [متفق عليه] - [صحيح مسلم: 669]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും മസ്ജിദിലേക്ക് പകലിൻ്റെ ആദ്യത്തിലോ മദ്ധ്യാഹ്നത്തിന് ശേഷമോ പോയാൽ അല്ലാഹു അവനു വേണ്ടി സ്വർഗത്തിൽ വിരുന്ന് ഒരുക്കുന്നതാണ്. പകലിൻ്റെ ആദ്യത്തിലോ മദ്ധ്യാഹ്നത്തിന് ശേഷമോ അവൻ ഓരോ തവണ പുറപ്പെടുമ്പോഴും."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 669]

വിശദീകരണം

ഇബാദത്തുകൾ നിർവ്വഹിക്കുക എന്ന ലക്ഷ്യത്തിലോ, ദീനിൻ്റെ അറിവ് നേടുക എന്ന ലക്ഷ്യത്തിലോ മസ്ജിദിലേക്ക് പുറപ്പെടുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അവൻ പകലിൻ്റെ ആദ്യ സമയത്തോ വൈകുന്നേരമോ മസ്ജിദിലേക്ക് പുറപ്പെടുമ്പോഴെല്ലാം അല്ലാഹു സ്വർഗത്തിൽ അവനായി ആഥിത്യവും സ്ഥാനവും ഒരുക്കുന്നുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മസ്ജിദിലേക്ക് പോകുന്നതിനുള്ള ശ്രേഷ്ഠതയും, നിസ്കാരം ജമാഅത്തായി നിർവ്വഹിക്കാൻ ശ്രദ്ധിക്കേണ്ടതിനുള്ള പ്രേരണയും. മസ്ജിദിലേക്ക് പോകാതെ മാറിനിൽക്കുന്നവർ എത്ര നന്മയും ശ്രേഷ്ഠതയും പ്രതിഫലവും, തൻ്റെ ഭവനത്തിലേക്ക് വരുന്നവർക്കായി അല്ലാഹു ഒരുക്കുന്ന അവൻ്റെ ആതിഥേയത്വവുമാണ് നഷ്ടമാക്കുന്നത് എന്ന് ആലോചിച്ചു നോക്കൂ!
  2. ജനങ്ങൾ തങ്ങളുടെ വീട്ടിൽ കയറിവരുന്നവരെ ആദരിക്കുകയും, അവർക്ക് ഭക്ഷണം ഒരുക്കുകയും ചെയ്യാറുണ്ട്; എന്നാൽ അല്ലാഹു അവൻ്റെ സൃഷ്ടികളേക്കാൾ ഉദാരവാനും അതീവ നന്മയുള്ളവനുമാകുന്നു. തൻ്റെ ഭവനത്തിലേക്ക് വന്നെത്തിയവരെ അവൻ ആദരിക്കുകയും, അവർക്കായി മഹത്തരവും ഗംഭീരവുമായ ആതിഥേയത്വം അവൻ ഒരുക്കുകയും ചെയ്യുന്നു.
  3. മസ്ജിദിലേക്ക് പോകുന്ന സന്ദർഭത്തിൽ ഉണ്ടായിരിക്കേണ്ട സന്തോഷവും ആഹ്ളാദവും. കാരണം ഓരോ തവണയും അവൻ പോകുന്ന എണ്ണം കണക്കെ അല്ലാഹു അവനായി ആതിഥേയത്വം അരുളുന്നുണ്ട്.
കൂടുതൽ