عن أبي هريرة رضي الله عنه قال:
أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلٌ أَعْمَى، فَقَالَ: يَا رَسُولَ اللهِ، إِنَّهُ لَيْسَ لِي قَائِدٌ يَقُودُنِي إِلَى الْمَسْجِدِ، فَسَأَلَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُرَخِّصَ لَهُ فَيُصَلِّيَ فِي بَيْتِهِ، فَرَخَّصَ لَهُ، فَلَمَّا وَلَّى دَعَاهُ، فَقَالَ: «هَلْ تَسْمَعُ النِّدَاءَ بِالصَّلَاةِ؟» فَقَالَ: نَعَمْ، قَالَ: «فَأَجِبْ».
[صحيح] - [رواه مسلم] - [صحيح مسلم: 653]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ അരികിൽ അന്ധനായ ഒരാൾ വന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! മസ്ജിദിലേക്ക് എന്നെ വഴിനയിക്കാൻ എനിക്കൊരു വഴികാട്ടിയില്ല." തനിക്ക് വീട്ടിൽ നിന്ന് നമസ്കരിക്കാൻ ഇളവ് നൽകണമെന്ന് നബി -ﷺ- യോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അദ്ദേഹത്തിന് ഇളവ് നൽകി. അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു. അവിടുന്ന് ചോദിച്ചു: "താങ്കൾ നമസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേൾക്കാറുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 653]
അന്ധനായ ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ അന്ധനായ ഒരാളാണ്. എന്നെ സഹായിക്കാനും, അഞ്ചു നേരത്തെ നമസ്കാരത്തിന് മസ്ജിദിലേക്ക് എന്നെ കൊണ്ടുവരാനും എനിക്കൊരാളില്ല. തനിക്ക് ജമാഅത്ത് ഉപേക്ഷിക്കാൻ ഇളവ് ലഭിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. നബി -ﷺ- അദ്ദേഹത്തിന് ഇളവു നൽകുകയും, അദ്ദേഹം തിരിഞ്ഞു നടക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ തിരിച്ചു വിളിച്ചു കൊണ്ട് ചോദിച്ചു: താങ്കൾ നമസ്കാരത്തിലേക്ക് ക്ഷണിക്കുന്ന അദാൻ (ബാങ്ക് വിളി) കേൾക്കുന്നുണ്ടോ?" അദ്ദേഹം പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ (നമസ്കാരത്തിന് വിളിക്കുന്നയാൾക്ക്) ഉത്തരം നൽകുക."