عَن أَبي هُرَيْرَةَ رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«تَفْضُلُ صَلاَةُ الجَمِيعِ صَلاَةَ أَحَدِكُمْ وَحْدَهُ، بِخَمْسٍ وَعِشْرِينَ جُزْءًا، وَتَجْتَمِعُ مَلاَئِكَةُ اللَّيْلِ وَمَلاَئِكَةُ النَّهَارِ فِي صَلاَةِ الفَجْرِ» ثُمَّ يَقُولُ أَبُو هُرَيْرَةَ: فَاقْرَءُوا إِنْ شِئْتُمْ: {إِنَّ قُرْآنَ الفَجْرِ كَانَ مَشْهُودًا} [الإسراء: 78].  
                        
[صحيح] - [متفق عليه] - [صحيح البخاري: 648]
                        
 المزيــد ... 
                    
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
(കൂട്ടമായുള്ള) ജമാഅത്ത് നിസ്കാരം നിങ്ങളിലൊരാളുടെ നിസ്കാരത്തേക്കാൾ ഇരുപത്തിയഞ്ച് മടങ്ങ് ശ്രേഷ്ഠകരമാണ്. സുബ്ഹ് നിസ്കാരത്തിൽ പകലിലെയും രാത്രിയിലെയും മലക്കുകൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്." ശേഷം അബൂ ഹുറൈറ 
(رضي الله عنه) പറഞ്ഞു: "നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഖുർആനിലെ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്ർ നിസ്കാരം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്: 78) 
                                                     
                                                                                                    
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 648]                                            
                        ഒരാൾ ഇമാമിനോടൊപ്പം ജമാഅത്തായി നിസ്കരിക്കുന്നതിനുള്ള പ്രതിഫലം അയാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയഞ്ച് ഇരട്ടി ശ്രേഷ്ഠകരമാണെന്ന് നബി (ﷺ) വ്യക്തമാക്കുന്നു. രാവിലെയും രാത്രിയുമായി ഭൂമിയിൽ ഇറങ്ങുന്ന മലക്കുകൾ സുബ്ഹ്  നിസ്കാരത്തിന് ഒരുമിച്ചു കൂടുന്നതാണെന്നും അവിടുന്ന് അറിയിക്കുന്നു. ഹദീഥിൽ പറയപ്പെട്ട ഈ കാര്യത്തിനുള്ള ഖുർആനിക സാക്ഷ്യമായി അബൂ ഹുറൈറ (رضي الله عنه) കൂട്ടിച്ചേർക്കുന്നു:
നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്റിലെ ഖുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്:78) അതായത്, രാവിലെയും വൈകുന്നേരവും ഇറങ്ങുന്ന മലക്കുകൾ സുബ്ഹ്  നിസ്കാരത്തിലെ ഖുർആൻ പാരായണത്തിന് സാക്ഷികളാവുന്നതാണ് എന്നർത്ഥം.