عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضيَ اللهُ عنهما:
سَأَلَ رَجُلٌ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ عَلَى المِنْبَرِ، مَا تَرَى فِي صَلاَةِ اللَّيْلِ، قَالَ: «مَثْنَى مَثْنَى، فَإِذَا خَشِيَ الصُّبْحَ صَلَّى وَاحِدَةً، فَأَوْتَرَتْ لَهُ مَا صَلَّى» وَإِنَّهُ كَانَ يَقُولُ: «اجْعَلُوا آخِرَ صَلاَتِكُمْ وِتْرًا» فَإِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَمَرَ بِهِ.
[صحيح] - [متفق عليه] - [صحيح البخاري: 472]
المزيــد ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി (ﷺ) മിമ്പറിന് മേലായിരിക്കുന്ന വേളയിൽ അവിടുത്തോട് ഒരു മനുഷ്യൻ രാത്രി നിസ്‌കാരത്തെക്കുറിച്ച് ചോദിച്ചു: "രാത്രി നിസ്‌കാരത്തെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?" അവിടുന്ന് പറഞ്ഞു: "രണ്ട് വീതം (റക്അത്തുകൾ) ആയിട്ടാണ് (രാത്രി നിസ്കരിക്കേണ്ടത്). സുബ്ഹാകും എന്ന് ഭയപ്പെട്ടാൽ, ഒരു റക്അത്ത് നിസ്കരിക്കുക. എങ്കിൽ അതുവരെ നിസ്‌കരിച്ചതിനെ അത് വിത്ർ (ഒറ്റ) ആക്കിത്തീർക്കും." നബി (ﷺ) പറയുമായിരുന്നു: "നിങ്ങളുടെ നിസ്‌കാരത്തിൽ അവസാനത്തേത് വിത്ർ ആക്കുക." കാരണം, നബി (ﷺ) അത് കൽപ്പിച്ചിട്ടുണ്ട്.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 472]
നബി (ﷺ) മിമ്പറിൽ ഖുതുബ നിർവ്വഹിക്കുമ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, രാത്രി നിസ്കാരം എങ്ങനെയാണ് നിർവഹിക്കേണ്ടതെന്ന് എന്നെ പഠിപ്പിക്കാമോ?" അപ്പോൾ നബി (ﷺ) പറഞ്ഞു: "ഓരോ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും നീ സലാം വീട്ടുക. പുലരി ആകുമെന്ന് നീ ഭയപ്പെട്ടാൽ, ഒരു റക്അത്ത് നിസ്കരിക്കുക. എങ്കിൽ നീ ഇതു വരെ നിസ്കരിച്ചതിനെ അത് ഒറ്റയാക്കിത്തീർക്കും." നബി (ﷺ) രാത്രിയിലെ നിസ്‌കാരത്തിൽ അവസാനത്തേത് വിത്ർ (ഒറ്റയാക്കാൻ) ആക്കാൻ ഉപദേശിക്കാറുണ്ടായിരുന്നു.