عَنْ سَعْدٍ رَضِيَ اللَّهُ عَنْهُ قَالَ:
كُنْتُ أَرَى رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُسَلِّمُ عَنْ يَمِينِهِ، وَعَنْ يَسَارِهِ، حَتَّى أَرَى بَيَاضَ خَدِّهِ.

[صحيح] - [رواه مسلم] - [صحيح مسلم: 582]
المزيــد ...

സഅ്ദ് ഇബ്നു അബീ വഖാസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"അല്ലാഹുവിൻ്റെ റസൂൽ -ﷺ- തന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം വീട്ടുന്നത് ഞാൻ കാണാറുണ്ടായിരുന്നു; അവിടുത്തെ കവിൾത്തടത്തിന്റെ വെളുപ്പ് ഞാൻ കാണുന്നത് വരെ (അവിടുന്ന് മുഖം തിരിക്കുമായിരുന്നു)."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 582]

വിശദീകരണം

നബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ, ആദ്യത്തെ സലാം വീട്ടാനായി വലത്തോട്ടും രണ്ടാമത്തേതിന് ഇടത്തോട്ടും തിരിയുമായിരുന്നു. അവിടുത്തെ കവിൾത്തടത്തിന്റെ വെളുപ്പ് കാണാവുന്നത്ര വിധത്തിൽ അവിടുന്ന് മുഖം തിരിക്കാറുണ്ടായിരുന്നു എന്ന് സഅ്ദ് ഇബ്നു അബീ വഖാസ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സലാം വീട്ടുന്ന സമയത്ത് വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും നന്നായി മുഖം തിരിക്കുന്നത് ദീനിൽ പഠിപ്പിക്കപ്പെട്ട കാര്യമാണ്.
  2. വലത്തോട്ടും ഇടത്തോട്ടും രണ്ട് സലാം വീട്ടുന്നത് ദീനിൽ പഠിപ്പിക്കപ്പെട്ടതാണ്.
  3. ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ആരെങ്കിലും രണ്ട് സലാമും തന്റെ വലതുഭാഗത്തേക്ക് വീട്ടിയാലും, അല്ലെങ്കിൽ ഇടതുഭാഗത്തേക്ക് വീട്ടിയാലും, അല്ലെങ്കിൽ തന്റെ മുഖത്തിന് നേരെ മുന്നിലോട്ട് വീട്ടിയാലും, അല്ലെങ്കിൽ ആദ്യത്തേത് ഇടതുഭാഗത്തേക്കും രണ്ടാമത്തേത് വലതുഭാഗത്തേക്കും വീട്ടിയാലും അവന്റെ നിസ്കാരം ശരിയാകുന്നതാണ്; ഇപ്രകാരം ചെയ്താലും രണ്ട് സലാമുകളും സാങ്കേതികമായി സംഭവിച്ചതായി പറയാം എന്നർത്ഥം. എന്നാൽ, അത് നബി (ﷺ) പഠിപ്പിച്ച രൂപത്തിൽ നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠത അവന് നഷ്ടപ്പെടുന്നതാണ്."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ