عَن ابْنِ عُمَرَ رضي الله عنهما:
أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَرْفَعُ يَدَيْهِ حَذْوَ مَنْكِبَيْهِ إِذَا افْتَتَحَ الصَّلَاةَ، وَإِذَا كَبَّرَ لِلرُّكُوعِ، وَإِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ، رَفَعَهُمَا كَذَلِكَ أَيْضًا، وَقَالَ: «سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الحَمْدُ»، وَكَانَ لاَ يَفْعَلُ ذَلِكَ فِي السُّجُودِ.
[صحيح] - [متفق عليه] - [صحيح البخاري: 735]
المزيــد ...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു. റുകൂഇൽ നിന്ന് ഉയരുമ്പോഴും നബി -ﷺ- അതുപോലെ തൻ്റെ കൈകൾ ഉയർത്തുമായിരുന്നു. എന്നിട്ട് അവിടുന്ന് പറയും: "(സാരം) അല്ലാഹുവിനെ സ്തുതിച്ചവൻ്റെ (തേട്ടം) അവൻ കേട്ടിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! നിനക്കാകുന്നു സർവ്വ സ്തുതിയും." എന്നാൽ നബി -ﷺ- സുജൂദിൽ അപ്രകാരം (കൈകൾ ഉയർത്തുക എന്നത്) ചെയ്യാറുണ്ടായിരുന്നില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 735]
നിസ്കാരത്തിൽ മൂന്ന് സന്ദർഭങ്ങളിൽ നബി -ﷺ- തൻ്റെ കൈകൾ ഉയർത്താറുണ്ടായിരുന്നു. അവിടുത്തെ തോള് വരെയോ അതിന് നേരെയാകുന്ന വിധത്തിലോ ആയിരുന്നു അവിടുന്ന് കൈകൾ ഉയർത്തിയിരുന്നത്.
ഒന്നാമതായി നിസ്കാരം ആരംഭിക്കുന്ന വേളയിൽ, തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ.
രണ്ടാമതായി റുകൂഇലേക്ക് പോകാൻ വേണ്ടി തക്ബീർ ചൊല്ലിയാൽ.
മൂന്നാമതായി റുകൂഇൽ നിന്ന് തലയുയർത്തുകയും, 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയുകയും ചെയ്താൽ.
സുജൂദ് ആരംഭിക്കുമ്പോഴോ സുജൂദിൽ നിന്ന് ഉയരുമ്പോഴോ നബി -ﷺ- കൈകൾ ഉയർത്താറുണ്ടായിരുന്നില്ല.