عن عائِشَة رضي الله عنها مرفوعاً: «لا صلاة بِحَضرَة طَعَام، وَلا وهو يُدَافِعُه الأَخبَثَان».
[صحيح] - [رواه مسلم]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഭക്ഷണം സന്നിഹിതമായ സ്ഥിതിയിൽ നിസ്കാരമില്ല. രണ്ട് മ്ലേഛതകൾ അവനെ പ്രേരിപ്പിക്കുന്ന വേളയിലുമില്ല."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിന് മുൻപിൽ നിസ്കാരത്തിനായി നിൽക്കുന്ന വേളയിൽ ഹൃദയസാന്നിധ്യം ഉണ്ടായിരിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് ഈ ഹദീഥ് പ്രാധാന്യത്തോടെ ഉണർത്തുന്നു. അത് കൊണ്ട് മനസ്സിനെ അസ്വസ്ഥമാക്കുന്നതെല്ലാം (നിസ്കരിക്കുന്നതിന് മുൻപ്) അവൻ അവസാനിപ്പിച്ചിരിക്കണം. കാരണം അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ നിസ്കാരത്തിൽ അടക്കവും ഭയഭക്തിയും ഇല്ലാതെയാകാൻ അത് കാരണമാകും. അതിനാൽ നിസ്കരിക്കുന്ന വ്യക്തിക്ക് മനസ്സിൽ വളരെ ഇഷ്ടമുള്ളതും, അവൻ്റെ മനസ്സ് ആഗ്രഹിക്കുന്നതുമായ ഭക്ഷണം സന്നിഹിതമായ വേളയിൽ നിസ്കരിക്കുന്നത് അല്ലാഹു വിലക്കുന്നു. അതു പോലെ രണ്ട് മ്ലേഛതകൾ - മല മൂത്ര വിസർജ്ജനമാണ് ഉദ്ദേശം - ഉണ്ടാകുമ്പോഴും നിസ്കാരം വിലക്കപ്പെട്ടിരിക്കുന്നു. കാരണം അവൻ്റെ മനസ്സ് അത് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയിലായിരിക്കും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു
വിവർത്തനം പ്രദർശിപ്പിക്കുക

من فوائد الحديث

  1. മലമൂത്ര വിസർജ്ജനത്തിന് തോന്നുന്ന സന്ദർഭങ്ങളിൽ നിസ്കരിക്കുന്നത് കറാഹത്ത് (വെറുക്കപ്പെട്ട, ഒഴിവാക്കേണ്ടതായ) കാര്യമാണ്. എന്നാൽ നിസ്കാരസമയം തീർത്തും കുറച്ചു മാത്രമേ ബാക്കിയുള്ളൂവെങ്കിൽ നിസ്കാരമാണ് ആദ്യം നിർവ്വഹിക്കേണ്ടത്. അയാൾ മലമൂത്ര വിസർജ്ജനം നടത്തേണ്ടതുണ്ട് എന്ന തോന്നലോടെ നിസ്കരിച്ചാൽ അയാളുടെ നിസ്കാരം സ്വീകാര്യമാണ്. എന്നാൽ ഈ ഹദീഥിൽ പരാമർശിക്കപ്പെട്ടതു പോലെ, അത് പൂർണ്ണതയുള്ളതല്ല. അതിനാൽ നിസ്കാരം അവൻ മടക്കി നിർവ്വഹിക്കേണ്ടതുമില്ല. എന്നാൽ മലമൂത്ര വിസർജ്ജനത്തിനുള്ള തോന്നൽ ഇല്ലാത്ത അവസ്ഥയിൽ അവൻ നിസ്കാരത്തിൽ പ്രവേശിക്കുകയും, നിസ്കാരത്തിന് ഇടയിൽ അത് അനുഭവപ്പെടുകയും ചെയ്താൽ അവൻ്റെ നിസ്കാരം ശരിയാണ്. നിസ്കാരം പൂർത്തീകരിക്കുന്നത് തടയുന്ന രൂപത്തിൽ അല്ലെങ്കിൽ (ആ സന്ദർഭത്തിൽ നിസ്കാരം തുടരുന്നത്) വെറുക്കപ്പെട്ട കാര്യവുമല്ല.
  2. * നമസ്കാരത്തിൽ ഹൃദയസാന്നിധ്യവും അല്ലാഹുവിൻ്റെ മുൻപിലുള്ള പൂർണ്ണമായ കീഴൊതുക്കവും വേണ്ടതുണ്ട്.
  3. * നമസ്കാരത്തിൽ നിന്ന് ശ്രദ്ധ നഷ്ടപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും അകറ്റി നിർത്തൽ നിർബന്ധമാണ്.
  4. * മല മൂത്ര വിസർജ്ജനം നടത്താൻ ആവശ്യമുണ്ടാവുക എന്നത് ജുമുഅഃയും ജമാഅത്തും ഉപേക്ഷിക്കാൻ അനുവാദം നൽകുന്ന കാരണങ്ങളിൽ പെട്ടതാണ്. എന്നാൽ ഈ കാര്യങ്ങൾ നിർവ്വഹിക്കാനുള്ള സമയം നമസ്കാര സമയമായി നിശ്ചയിക്കരുത് എന്ന് മാത്രം.
കൂടുതൽ