عن أنس بن مالك رضي الله عنه عن النبي صلى الله عليه وسلم قال:
«مَنْ نَسِيَ صَلَاةً فَلْيُصَلِّ إِذَا ذَكَرَهَا، لَا كَفَّارَةَ لَهَا إِلَّا ذَلِكَ: {وَأَقِمِ الصَّلاةَ لِذِكْرِي} [طه: 14]».
[صحيح] - [متفق عليه] - [صحيح البخاري: 597]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ. അതല്ലാതെ, മറ്റൊരു പ്രായശ്ചിത്തവും അതിനില്ല. (അല്ലാഹു പറഞ്ഞിരിക്കുന്നു): "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14)
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 597]
ആരെങ്കിലും ഏതെങ്കിലും നിർബന്ധ നിസ്കാരം അതിൻ്റെ നിശ്ചിത സമയത്ത് നിർവ്വഹിക്കാൻ മറന്നു പോയാൽ പിന്നീട് അക്കാര്യം ഓർമ്മ വന്നാൽ ഉടനെ ആ നിസ്കാരം മടക്കി നിർവ്വഹിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കാരം മറന്നു കൊണ്ട് ഉപേക്ഷിക്കുക എന്ന തെറ്റിന് പരിഹാരം അത് ഓർമ്മ വരുമ്പോൾ നിർവ്വഹിക്കുക എന്നതല്ലാതെ മറ്റൊന്നുമില്ല. അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ: "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14) അതിൻ്റെ വിശദീകരണങ്ങളിലൊന്ന് നിസ്കാരം മറന്നു പോയാൽ അത് ഓർക്കുമ്പോൾ നിർവ്വഹിക്കുക എന്നതാണ്.