+ -

عَنْ عَبْدِ اللَّهِ بنِ مسعُودٍ رَضِيَ اللَّهُ عَنْهُ قَالَ:
ذُكِرَ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلٌ نَامَ لَيْلَهُ حَتَّى أَصْبَحَ، قَالَ: «ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنَيْهِ، أَوْ قَالَ: فِي أُذُنِهِ».

[صحيح] - [متفق عليه] - [صحيح البخاري: 3270]
المزيــد ...

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: "പിശാച് ഇരുചെവികളിലും -അല്ലെങ്കിൽ ചെവിയിൽ- മൂത്രമൊഴിച്ചവനാണ് അവൻ."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3270]

വിശദീകരണം

നേരം വെളുക്കുന്നത് വരെ ഉറങ്ങുകയും, അങ്ങനെ നിസ്കാരം നിർവ്വഹിക്കാത്ത നിലയിൽ സൂര്യൻ ഉദിക്കുന്നത് വരെ ഉറക്കത്തിൽ മുഴുകുകയും ചെയ്യുന്ന ഒരാളെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "പിശാച് ചെവിയിൽ മൂത്രമൊഴിച്ചവനാണ് അവൻ."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. രാത്രി നിസ്കാരം ഉപേക്ഷിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്; അതാകട്ടെ, പിശാചിൻ്റെ പ്രവൃത്തി കാരണം ഉണ്ടാകുന്നതാണ്.
  2. മനുഷ്യൻ്റെ എല്ലാ മാർഗങ്ങളിലും പിശാച് അവനെ കെണിയിൽ വീഴ്ത്താനായി കാത്തിരിക്കുന്നു. മനുഷ്യനും അല്ലാഹുവിനോടുള്ള അനുസരണക്കുമിടയിൽ വഴിമുടക്കുക എന്നതാണ് അവൻ്റെ ലക്ഷ്യം.
  3. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥിൽ നിസ്കാരത്തിന് എഴുന്നേറ്റില്ല എന്ന് മാത്രമാണുള്ളത്. അത് കൊണ്ട് രാത്രി നിസ്കാരമോ നിർബന്ധ നിസ്കാരമോ ആകാം ഉദ്ദേശിക്കപ്പെട്ടത്."
  4. ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "ഉറക്കത്തിൻ്റെ ഭാരം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ചെവിയുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്. അതല്ലായെങ്കിൽ, ഉറക്കത്തിനോട് കൂടുതൽ ബന്ധപ്പെട്ടു നിൽക്കുന്ന അവയവം കണ്ണാണ്. ഒരാളുടെ ഉണർച്ചയിലേക്കുള്ള വഴിയാണ് അവൻ്റെ കർണ്ണപുടങ്ങൾ.
  5. അതുപോലെ പിശാച് മൂത്രമൊഴിക്കും എന്നതാണ് നബി -ﷺ- പ്രത്യേകം പറഞ്ഞത്. കാരണം ദ്വാരങ്ങളിലേക്ക് ഏറ്റവും എളുപ്പത്തിൽ പ്രവേശിക്കാൻ സാധ്യതയുള്ളതും, ഞരമ്പുകളിലേക്ക് വേഗത്തിൽ കടന്നുചെല്ലുന്നതും അതായിരിക്കും. അതിലൂടെ എല്ലാ അവയവങ്ങളെയും മടി ബാധിക്കുന്നതാണ്."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية المجرية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ