عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا، وَلَا تَقُومُ السَّاعَةُ إِلَّا فِي يَوْمِ الْجُمُعَةِ».
[صحيح] - [رواه مسلم] - [صحيح مسلم: 854]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 854]
സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ് എന്ന് നബി -ﷺ- പഠിപ്പിക്കുന്നു. വെള്ളിയാഴ്ച്ചയുടെ പ്രത്യേകതകളിൽ പെട്ടതാണ്: ആദം -عَلَيْهِ السَّلَامُ- സൃഷ്ടിക്കപ്പെട്ടതും, അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും, അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും ആ ദിവസമായിരുന്നു എന്നത്. അന്ത്യനാൾ സംഭവിക്കുന്നതും ഒരു വെള്ളിയാഴ്ച്ചയായിരിക്കും.